Image

ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗ് : ലാപ്‌ടോപ്പ് വിതരണം ചെയ്തു

Published on 15 February, 2017
ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗ് : ലാപ്‌ടോപ്പ് വിതരണം ചെയ്തു
ദുബൈ: പഠിക്കാന്‍ സമര്‍ത്ഥരും പാവപ്പെട്ടവരുമായ വിദ്യര്‍ത്ഥികള്‍ക്ക് ദുബൈ കെ.എം.സി.സി. മൈ ഫ്യൂച്ചര്‍ വിംഗ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. എന്‍.ഐ. മോഡല്‍ സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യര്‍ത്ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പുകള്‍ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മൈ ഫ്യുച്ചര്‍ വിംഗ്  ചെയ്ര്മാനും സെക്രട്ടറിയുമായ അഡ്വ:സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി തുടങ്ങിയവരുടെ സാനിധ്യത്തില്‍  സ്‌കൂള്‍ പ്രിന്‍സിപ്പാലിന് കൈ മാറി.പഠനത്തില്‍ സമര്‍ത്ഥരും പഠനസാമഗ്രികള്‍ വാങ്ങാന്‍ ഏറെ പ്രയസപ്പെടുന്ന  വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായം ചെയ്തു കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ദുബൈ കെ.എം.സി.സി മൈ ഫ്യുച്ചര്‍ വിംഗ് ഇതു നടത്തി വരുന്നത്.ദുബായില്‍ കേരള സിലബസില്‍ പഠനം നടത്തുന്ന മറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകാനുള്ള പ്രവര്‍ത്തനപാതയിലാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു..

ഫോട്ടോ അടികുറിപ്പ്: ദുബൈ കെ.എം.സി.സി. മൈ ഫ്യൂച്ചര്‍ വിംഗ് തെരഞ്ഞെടുക്കപ്പെട്ട വിദ്യര്‍ത്ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണം പി.കെ അന്‍വര്‍ നഹ സ്‌കൂള്‍ പ്രിന്‍സിപ്പാളിനു നല്‍കി നിര്‍വ്വഹിക്കുന്നു.ഇബ്രാഹിം മുറിച്ചാണ്ടി,അഡ്വ:സാജിദ് അബൂബക്കര്‍,മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി എന്നിവര്‍ സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക