Image

മുഖ്യ മന്തിയാകുവാന്‍ മോഹിച്ചു; ജയിലിലെ 10711 നമ്പര്‍ തടവുകാരിയായി (എബി മക്കപ്പുഴ)

Published on 15 February, 2017
മുഖ്യ മന്തിയാകുവാന്‍ മോഹിച്ചു; ജയിലിലെ 10711 നമ്പര്‍ തടവുകാരിയായി (എബി മക്കപ്പുഴ)
ഡാളസ്: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇനി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍. ജയില്‍ വളപ്പില്‍ ഉണ്ടാക്കിയ താല്ക്കാലിക കോടതിയിലാണ് ശശികല കീഴടങ്ങിയത്. വനിതകള്‍ക്കായുള്ള ബ്ലോക്കിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിനു ചുറ്റും കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയതോടെയാണ് ഇന്നുതന്നെ കീഴടങ്ങാന്‍ ശശികല തയ്യാറായത്.ജയിലിലെ 10711 നമ്പര്‍ തടവുകാരിയാണ് ശശികല.

ജയിലില്‍ പ്രത്യേക സൗകര്യം വേണമെന്നും ശശികല കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് ജയിലധികൃതര്‍ക്ക് കൈമാറി.ജയിലില്‍ എ ക്ലാസ് സെല്‍ അനുവദിക്കണമെന്ന് ശശികല ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ധ്യാനിക്കാനും പ്രത്യേക ചികിത്സകള്‍ക്കും സൗകര്യം വേണമെന്നും ശശികല ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക