Image

ഇവാങ്ക ബ്രാന്‍ഡിനെ പ്രമോട്ടു ചെയ്ത കെല്ലി ആന്‍ കോണ്‍വേയെ ശിക്ഷിക്കണമെന്ന് എത്തിക്‌സ് ഓഫീസ്

ഏബ്രഹാം തോമസ് Published on 15 February, 2017
ഇവാങ്ക ബ്രാന്‍ഡിനെ പ്രമോട്ടു ചെയ്ത കെല്ലി ആന്‍ കോണ്‍വേയെ ശിക്ഷിക്കണമെന്ന് എത്തിക്‌സ് ഓഫീസ്
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് അഡൈ്വസര്‍ കെല്ലി ആന്‍ കോണ്‍വേ ഇവാങ്ക ട്രമ്പിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങുവാന്‍ ഒരു ടെലിവിഷന്‍ ചാനലില്‍ ഉദ്‌ബോധിപ്പിച്ചത് പദവി ദുരുപയോഗം ചെയ്തതിന് വ്യക്തമായ തെളിവാണെന്ന് ദ ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സ് പറഞ്ഞു. വൈറ്റ് ഹൗസിന് ഇത് വ്യക്തമാക്കി കത്ത് നല്‍കുകയും ചെയ്തു.

പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ഷാന്‍ സ്‌പൈസര്‍ കോണ്‍വേയെ ഉപദേശിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വിശദീകരിക്കുവാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായതുമില്ല. ഗവണ്‍മെന്റ് എത്തിക്‌സ് വിദഗ്ധര്‍ പറയുന്നത് സമാനമായ കുറ്റത്തിന് താക്കീത് നല്‍കുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്നാണ്, ശിക്ഷാ നടപടി സ്വീകരിക്കേണ്ടത് ജീവനക്കാരിയുടെ മേലധികാരിയാണ്. കൗണ്‍സലര്‍ ടു ദ പ്രസിഡന്റ് എന്താണ് കോണ്‍വേയുടെ ഔദ്യോഗിക പദവി. പ്രസിഡന്റാണ്‍ അവരുടെ മേലധികാരി.

ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സ് ഡയറക്ടര്‍ വാള്‍ട്ടര്‍ ഷ്വാബ് ജൂനിയര്‍ കോണ്‍വേയ്‌ക്കെതിരെ എന്തെങ്കിലും നടപടി എടുത്തതായി തന്റെ ഓഫീസിന് അറിയില്ല എന്ന് പറഞ്ഞു. കോണ്‍വേ പദവിയുടെ നടപടി മര്യാദകള്‍ ലംഘിച്ചുവെന്നും അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടാവണമെന്നും ഷ്വാബിന്റെ ഓഫീസ് ആവശ്യപ്പെട്ടു.

അമേരിക്കന്‍ സമൂഹത്തില്‍ ആവേശപൂര്‍വ്വം സാധനങ്ങളും സേവനങ്ങളും മുന്നോട്ടു വച്ച് ഇവയെ പ്രകീര്‍ത്തിച്ച് വിളംബരം ചെയ്യുക സര്‍വ്വസാധാരണമാണ്. പലപ്പോഴും താന്‍ വഹിക്കുന്ന പദവി, അതിന്റെ അന്തസ്, മറ്റുള്ളവരോടുള്ള ചുമതലകള്‍ എന്നിവ പലരും മറക്കാറുണ്ട്. കോണ്‍വേ പ്രകടിപ്പിച്ചത് ഒരു തരം രാജഭക്തിയാണ്, 'ഇവാങ്കയുടെ ഉത്പന്നങ്ങള്‍ ഉടനെ പോയി വാങ്ങുക എന്നേ ഞാന്‍ പറയൂ. ഞാന്‍ ഒരു സൗജന്യപരസ്യം ഇവിടെ നല്‍കുകയാണ്. നിങ്ങള്‍ തന്നെ പോയി വാങ്ങൂ. ഓണ്‍ലൈനില്‍ വിവരങ്ങള്‍ ലഭിക്കും' എന്നാണ് കോണ്‍വേ പറഞ്ഞത്.

അത്യുല്‍സാഹവും അതിസാമര്‍ത്ഥ്യവും ഉയരങ്ങളിലെത്തുവാന്‍ സഹായിക്കും എന്ന് അതിരറ്റു വിശ്വസിക്കുന്ന ഒരു സമൂഹത്തിലെ അംഗമാണ് കോണ്‍വേ എന്നു വേണം കരുതാന്‍. അതിസാമര്‍ത്ഥ്യമാണ് ഇവരെ കുഴപ്പത്തില്‍ ചാടിച്ചത്.

എത്തിക്‌സ് ഓഫീസിന്റെ ആവശ്യം ട്രമ്പ് പരിഗണിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.

ഇവാങ്ക ബ്രാന്‍ഡിനെ പ്രമോട്ടു ചെയ്ത കെല്ലി ആന്‍ കോണ്‍വേയെ ശിക്ഷിക്കണമെന്ന് എത്തിക്‌സ് ഓഫീസ്
Join WhatsApp News
Tom abraham 2017-02-16 07:28:59
Ethics experts should must remember the biggest violation is NOT focusing on vital American issues of sluggish economy, huge national deficit, threats of ISIS, and not an honest mistake of convay commercial. Democrat s politics is the ' politics of donkey'. Ivanka least interested in any job, in any favor from convay. All investigations waste of our dollars, boring TV discussions by idiotic media.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക