Image

മൂന്നാര്‍ സംഭവത്തില്‍ താനല്ല കുറ്റക്കാരന്‍: ബാബുരാജ്‌

Published on 16 February, 2017
മൂന്നാര്‍ സംഭവത്തില്‍ താനല്ല കുറ്റക്കാരന്‍: ബാബുരാജ്‌

ഇടുക്കി: സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്‌ത തന്നെ ജീവിതത്തിലും വില്ലനാക്കരുതെന്നാണ്‌ ബാബുരാജിന്റെ അപേക്ഷ. മൂന്നാറിലെ പുരയിടെത്തിലെ കുളം വറ്റിക്കാനത്തിയ ബാബുരാജ്‌ അയവാസിയുടെ വെട്ടേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍.

നെഞ്ചിലെ മസിലിനാണ്‌ വാക്കത്തികൊണ്ടുള്ള വെട്ടേറ്റത്‌. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്‌ ബാബുരാജ്‌. 

 മൂന്നാറിലെ സംഭവുമായി ബന്ധപ്പെട്ട്‌ പുറത്ത്‌ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവയാണെന്ന്‌ ബാബുരാജ്‌ പറഞ്ഞു. പൈസ കൊടുത്ത്‌ വാങ്ങിയ സ്ഥലത്തെ കുളം വറ്റിക്കാനെത്തിയപ്പോഴാണ്‌ തനിക്ക്‌ വെട്ടേറ്റത്‌. എന്നാല്‍ ഞാനെന്തോ ചെയ്‌തു എന്ന പോലെയാണ്‌ വാര്‍ത്തകള്‍ വരുന്നതെന്നും ബാബുരാജ്‌. 

 ബാബുരാജ്‌ ഒരു കുഴപ്പക്കാരനല്ല, എന്നാല്‍ അത്തരത്തിലൊരു ചിന്തയാണ്‌ എല്ലാവര്‍ക്കും. മൂന്നാര്‍ സംഭവത്തില്‍ താനല്ല കുറ്റക്കാരന്‍. പക്ഷെ ഇപ്പോള്‍ കുറ്റക്കാരനായതുപോലെയാണ്‌. ശരിക്കും തന്നെവെട്ടിയ സണ്ണി തോമസിനെ താന്‍ സഹായിക്കുകയാണ്‌ ചെയ്‌തിട്ടുള്ളതെന്നും ബാബുരാജ്‌ പറഞ്ഞു.


 മൂന്ന്‌ വര്‍ഷം മുമ്പാണ്‌ മുഴുവന്‍ തുകയും നല്‍കി താന്‍ ഈ സ്ഥലം വാങ്ങുന്നതെന്ന്‌ ബാബുരാജ്‌ പറഞ്ഞു. മകളുടെ കല്യാണത്തിന്‌ പണം ആവശ്യമുണ്ടെന്ന്‌ പറഞ്ഞാണ്‌ ഇയാള്‍ അന്ന്‌ തനിക്ക്‌ സ്ഥലം വിറ്റത്‌. പള്ളിയിലെ കപ്യാരായ ഇയാള്‍ നല്ല ആളായിട്ടാണ്‌ അറിയപ്പെട്ടത്‌. ഇദ്ദേഹത്തിന്‌ ഒരു അപകടം സംഭവിച്ചപ്പോള്‍ താന്‍ സഹായിച്ചിരുന്നെന്നും ബാബുരാജ്‌ പറഞ്ഞു. 


 ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമ്പോഴാണ്‌ വഞ്ചിക്കപ്പെട്ട വിവരം താന്‍ അറിയുന്നത്‌. സ്ഥലം തോമസ്‌ സണ്ണി എന്നുപേരുള്ള ഇദ്ദേഹത്തിന്റെ അച്ഛന്റെ പേരിലുള്ളതായിരുന്നു. സണ്ണിയുടെ സ്ഥലം എന്ന്‌ അറിയപ്പെട്ട ഈ സ്ഥലത്തേക്കുറിച്ച്‌ തനിക്ക്‌ സംശയം തോന്നിയില്ലെന്നും ബാബുരാജ്‌ പറഞ്ഞു. 

ഇയാളുടെ സഹോദരന്മാര്‍ക്കും അവകാശപ്പെട്ട സ്ഥലമാണ്‌ ഇയാള്‍ തനിക്ക്‌ വിറ്റത്‌. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിനും വഞ്ചനാകുറ്റത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ബാബുരാജ്‌ പറഞ്ഞു. 

 സണ്ണി തോമസിന്റെ സമ്മതത്തോടെ രണ്ട്‌ വര്‍ഷമായി താന്‍ വെള്ളമെടുക്കുന്ന കുളമാണത്‌. യഥാര്‍ത്ഥത്തില്‍ അന്ന്‌ താനവിടെ കുളം വറ്റിക്കാന്‍ ചെന്നതല്ലെന്ന്‌ ബാബുരാജ്‌. വെള്ളം കുറഞ്ഞപ്പോള്‍ മോട്ടോര്‍ ഇറക്കി വയക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു അവിടെ.

 എത്തിയത്‌ ഇന്‍ജങ്‌ഷന്‍ ഓര്‍ഡറുമായി പ്രശ്‌നമുണ്ടാക്കുമെന്ന്‌ അറിഞ്ഞതുകൊണ്ട്‌ ഇന്‍ജങ്‌ഷന്‍ ഓര്‍ഡറുമായാണ്‌ എത്തിയത്‌. കോടതി ഉത്തരവുമായാണ്‌ കുളം വൃത്തിയാക്കാന്‍ എത്തിയിരിക്കുന്നതെന്ന്‌ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തി കൊണ്ട്‌ വെട്ടുകയായിരുന്നു.ബാബുരാജ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക