പരസ്യ ഹോര്‍ഡിംഗില്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് വിനീത്
ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന 'എബി'. സ്വന്തമായി
വിമാനം നിര്‍മ്മിച്ച് പറത്തണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന കഥാപാത്രമാണ്
വിനീതിന്റെ നായകന്.
ചിത്രത്തിന്റെ വൈറ്റില ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന
പരസ്യഹോര്ഡിംഗാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാവുന്നത്. വിമാനം പറത്തുന്ന എബിയെ
ചിത്രീകരിച്ചിരിക്കുന്ന ഹോര്‍ഡിംഗിലെ വിമാനം പ്രതലത്തില്‍ നിന്ന്
ഉയര്‍ന്നുനില്‍ക്കുകയാണ്. കാറ്റടിക്കുമ്പോള്‍ കറങ്ങുന്ന ഫാനും വിമാനത്തിന്റെ
മുഖഭാഗത്തുണ്ട്.
കുഞ്ഞിരാമായണത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ
ബാനറില്‍ സുവിന് വര്‍ക്കിയാണ് നിര്‍മ്മാണം. വിനീതിനൊപ്പം അജു വര്‍ഗ്ഗീസ്,
സുധീര്‍ കരമന, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് പേരടി, ദിലീഷ് പോത്തന് എന്നിവരും
ചിത്രത്തിലുണ്ട്. സുധീര്‍ സുരേന്ദ്രനാണ് ക്യാമറ. ബിജിബാല്‍, അനില്‍ ജോണ്സണ്,
ജെയ്സണ്‍ ജെ നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍.
ഇ എസ് സൂരജാണ് ചിത്രസംയോജനം.
വിനീത് ശ്രീനിവാസന് അഭിനേതാവ് എന്ന നിലയില്‍ നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കുന്ന
ചിത്രമായിരിക്കും എബി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഗെറ്റപ്പുകളിലാണ് വിനീത്
കഥാപാത്രമായിരിക്കുന്നത്.