Image

ജര്‍മ്മനി വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 16 February, 2017
ജര്‍മ്മനി വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു
ബെര്‍ലിന്‍: ഏറ്റവും പുതിയ സ്റ്റാറ്റിക്‌സ് അനുസരിച്ച് ജര്‍മ്മനിയിലെ വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ 2015 ലെ കണക്കനുസരിച്ച് 5.7 മില്യണ്‍ വാര്‍ദ്ധ്യകര്‍ ജര്‍മ്മനിയില്‍ ദരിദ്രരായി ജീവിക്കുന്നു. ഇത് 2010 ല്‍ 4.9 മില്യണില്‍ നിന്ന് 2015 ലെ വര്‍ദ്ധിച്ച കണക്കാണ്. ഈ വര്‍ദ്ധനവ് വളരെയേറെ ഞെട്ടിപ്പിക്കുന്നതാണെന്ന് ജര്‍മന്‍ പാര്‍ലമെന്റ് മെംമ്പര്‍ സബീനാ സ്വിമ്മര്‍മാന്‍ ജര്‍മന്‍ സ്റ്റാറ്റികിസ് ബ്യൂറോയെ ഉദ്ധരിച്ച് വെളിപ്പെടുത്തി. 

യുദ്ധത്തില്‍ പങ്കെടുത്തതിന് ശേഷം തുടര്‍ന്ന് ജോലി ചെയ്യാന്‍ പറ്റാതിരുന്ന ആരോഗ്യസ്ഥിതി, തുടര്‍ ജോലികള്‍ക്ക് ആവശ്യമായിരുന്ന വിദ്യാഭ്യാസ യോഗ്യതാ കുറവ്, പ്രായമുള്ളവര്‍ക്ക് ജോലികള്‍ കൊടുക്കാനുള്ള ജോലിദാതാക്കളുടെ മടി, കുറഞ്ഞ പെന്‍ഷന്‍ കൊണ്ട് ജീവിതച്ചിലവില്‍ വന്ന കടബാദ്ധ്യത, സാധാരണ ജീവിത ചിലവിലെ വര്‍ദ്ധനവ് എന്നിവ ഇതിന്റെ കാരണങ്ങളാണെന്ന് ജര്‍മ്മന്‍ സ്റ്റാറ്റികിസ് ബ്യൂറോ പറയുന്നു.  

ജര്‍മ്മനിയിലെ വാര്‍ദ്ധക്യ ദരിദ്രരും കുറക്കാനുള്ള നിരവധി നടപടികള്‍ ഉടനടി സ്വീകരിക്കണമെന്ന് ജര്‍മ്മന്‍ കുടുബക്ഷേമ വകുപ്പ് മന്ത്രാലയത്തോട് സബീനാ സ്വിമ്മര്‍മാന്‍  ആവശ്യപ്പെട്ടു. യൂറോപ്യ രാജ്യങ്ങളായ ബള്‍ഗേറിയ, റുമേനിയ, ലെറ്റ്‌ലാന്‍ഡ്, ഗ്രീസ്, ക്രോവേഷ്യ എന്നീ രാജ്യങ്ങളിലെ ദരിദ്രരായിട്ടുള്ളവര്‍ സോഷ്യല്‍ സഹായം ലഭിക്കാന്‍ ജര്‍മ്മനിയിലെത്തി ശ്രമിക്കുന്നത് ജര്‍മനിക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നു. അത് സ്വന്തം രാജ്യത്തെ 5.7 മില്യണ്‍ വാര്‍ദ്ധക്യരുടെ ദരിദ്രര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജര്‍മ്മനിയെ പിന്നോട്ടടിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക