Image

ആമിയാകുന്ന മഞ്ജു വാര്യര്‍ക്ക് നേരേ സൈബര്‍ ആക്രമണം

Published on 16 February, 2017
ആമിയാകുന്ന മഞ്ജു വാര്യര്‍ക്ക് നേരേ സൈബര്‍ ആക്രമണം


കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ച മഞ്ജു വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം. മഞ്ജു വാര്യരുടെ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമാണ് ഹിന്ദുത്വവാദികള്‍ മഞ്ജുവിനെതിരെ പ്രതിഷേധമുയര്‍ത്തുന്നത്.

മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിക്കരുതെന്നും,കമാലുദ്ദീന്റെ ശ്രമം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാനാണെന്നും മഞ്ജുവിന്റെ ഫോട്ടോയ്ക്കുള്ള കമന്റില്‍ ചിലര്‍ ആരോപിക്കുന്നു. കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലെ തട്ടമിട്ട് നില്‍ക്കുന്ന ചിത്രത്തിന് താഴെയാണ് ഏറെയും കമന്റുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക