Image

ഒപ്പം നില്‍ക്കുന്നതാരെന്ന് വെളിപ്പെടുത്തി അമലാ പോള്‍

Published on 16 February, 2017
ഒപ്പം നില്‍ക്കുന്നതാരെന്ന് വെളിപ്പെടുത്തി അമലാ പോള്‍

സംവിധായകന്‍ എ.എല്‍ വിജയ്‌യുമായുള്ള വിവാഹ മോചനത്തിന് ശേഷവും നടി അമലാ പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അമല സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു ചിത്രമാണ്. ഒരു യുവാവിനൊപ്പം അമല അടുത്ത് നില്‍ക്കുന്നതും ചുംബിക്കുന്നതുമായ ചിത്രം അമല തന്നെയാണ് ഇന്‍സ്റ്റഗാരാമില്‍ പങ്കുവച്ചത്.

അമലയ്ക്ക് ഒപ്പം നില്‍ക്കുന്ന ഈ യുവാവ് ആരെന്നായിരുന്നു പാപ്പരാസികളുടെ സംശയം. നിരവധി ആളുകള്‍ അമല പോളിനെതിരെ രംഗത്തെത്തുകയും ചെയ്തു. അമലയുടെ പുതിയ കാമുകനാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.

മാമഹമ
എന്നാല്‍ ഇത് അമലയുടെ ഏറ്റവും അടുത്ത സുഹൃത്തായ അജിത് നായരാണ്. അമല തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പഴയസുഹൃത്തുക്കളെ കാണാന്‍ അമല കേരളത്തിലെത്തിയപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. മാത്രമല്ല അജിത്തിന്റെ വിവാഹം ഈയിടെ കഴിഞ്ഞിരുന്നു. അജിത്തിന് വിവാഹാശംസകള്‍ നേര്‍ന്ന് അമല പോള്‍ ഫെയ്‌സ്ബുക്കില്‍ വിവാഹഫോട്ടോ പങ്കുവക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക