Image

ഒഎന്‍വി അനുസ്മരണവും ചാരിറ്റി ഈവന്റും 18ന്

Published on 16 February, 2017
ഒഎന്‍വി അനുസ്മരണവും ചാരിറ്റി ഈവന്റും 18ന്


      ലണ്ടന്‍: മ്യൂസിക് ബാന്‍ഡ് രംഗത്ത് യുകെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ സെവന്‍ ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റ് വാര്‍ഷികവും ചാരിറ്റി ഇവന്റും ഒഎന്‍വി അനുസ്മരണവും 'സംഗീതോത്സവം 2017’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് (ശനി) വൈകുന്നേരം നാലു മുതല്‍ കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളിലാണ് പരിപാടി. 

സംഗീതവും നൃത്തവും ഒന്നുചേരുന്ന പരിപാടിയില്‍ യുകെയിലെ വിവിധ യിടങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക് നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റുകൂട്ടും.

സെവന്‍ ബീറ്റ്‌സിന്റെ അമരക്കാരന്‍ മനോജ് തോമസ്, ഏഷ്യാനെറ്റ് ടാലന്റ് ഷോ, യുക്മ സ്റ്റാര്‍ സിംഗര്‍ എന്നീ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ ഡോ. വിപിന്‍ നായര്‍, സത്യനാരായണന്‍, മാര്‍ട്ടിന്‍ തോമസ്, സുദേവ് കുന്നത്, ഫെബി ഫിലിപ്പ്, നോര്‍ഡി ജേക്കബ്, കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റും ഗായകനുമായ ടോമി തോമസ് സൗത്തെന്‍ഡ്, ബ്രിട്ടീഷ് അവാര്‍ഡ് നൈറ്റ് മിസ് കേരള യൂറോപ്പ് ഫൈനലിസ്റ്റു ജൂഹി ചെത്തിപ്പുഴ, ജെന്നി, ലിന്‍ഡ ബെഡ്‌ഫോര്‍ഡിലെ കൊച്ചു ഗായിക ഡെന്ന എന്നിങ്ങനെ നിരവധി ഗായകര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിസ്മയവും ബെഡ്‌ഫോര്‍ഡിലെയും കെറ്റെറിംഗിലെയും കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക് ആന്‍ഡ് ക്ലാസിക്കല്‍ നൃത്ത വിസ്മയവും കൂടാതെ നൃത്തം ഡാന്‍സ് അക്കാദമി ബെഡ്‌ഫോര്‍ഡിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക്, ക്ലാസിക് നൃത്തചുവടുകളും സംഗീതോത്സവത്തിനു മാറ്റു കൂട്ടും. ബെഡ്‌ഫോര്‍ഡിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത പാപമരം എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രീമിയര്‍ ഷോയും വേദിയില്‍ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസും ലോ പോയിന്റ് സോളിസിറ്റേഴ്‌സ്, ട്യൂട്ടേഴ്‌സ് വാലി ഓണ്‍ലൈന്‍ ആന്‍ഡ് െ്രെപവറ്റ് ട്യൂഷനും മാഗ്‌നാ വിഷന്‍ ടിവി യുമാണ് സ്‌പോണ്‍സര്‍മാര്‍.

കാനേഷ്യസ് അത്തിപ്പൊഴിയില്‍, സണ്ണിമോന്‍ മത്തായി, സീറോ മലബാര്‍ സഭാ ഡീക്കനും മാഗ്‌നാ വിഷന്‍ ടിവി മാനേജിംഗ് ഡയറക്ടറുമായ ഡീക്കന്‍ ജോയ്‌സ് ജെയിംസ്, ഹണ്ടിംഗ്ടണ്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്, റോയ് കാഞ്ഞിരത്താനം, നൃത്തം ഡാന്‍സ് അക്കാദമി ഡയറക്ടര്‍ സുജാത ചെനിലത്ത്, ബെഡ്‌ഫോര്‍ഡ് മാസ്റ്റന്‍ കേരള അസോസിയേഷന്‍ പ്രസിഡന്റും ബെഡ്‌ഫോര്‍ഡ് മലയാളി ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനുമായ സാബു കാക്കശേരി, കെറ്റെറിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. ലഘുഭക്ഷണശാലയും കാര്‍ പാര്‍ക്കിംഗിനും സൗകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ജോമോന്‍ മാമ്മൂട്ടില്‍ 07930431445, മനോജ് തോമസ് 07846475589.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക