Image

അബുദാബി വൈഎംസിഎ ജൂബിലി ആഘോഷിച്ചു

Published on 16 February, 2017
അബുദാബി വൈഎംസിഎ ജൂബിലി ആഘോഷിച്ചു

അബുദാബി: ഭാരതത്തിലെ വൈഎംസിഎയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഗള്‍ഫിലുള്ള അബുദാബി വൈഎംസിഎ ജൂബിലി ഫെസ്റ്റ് 2017 എന്ന പേരില്‍ ആഘോഷിച്ചു. അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന യോഗം വൈഎംസിഎ മുന്‍ നാഷണല്‍ പ്രസിഡന്റ് ജെ. അലക്‌സാണ്ടര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ബിജു പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. പൗലോസ് പാറേക്കര മുഖ്യപ്രഭാഷണം നടത്തി. റവ ഫാ. എം.സി. മത്തായി, റവ. പോള്‍ പി മാത്യു, രാജേഷ് ജോര്‍ജ്, സെക്രട്ടറി ഷാജി ഏബ്രഹാം, ട്രഷറര്‍ പ്രിന്‍സ് പുന്നന്‍ മാര്‍ക്‌സ്, വി.ജി. ഷാജി, ബേസില്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

വൈഎംസിഎടിഎംജി പബ്ലിക്കേഷനും ചേര്‍ന്നു നടത്തിയ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പുതിയതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് അംഗത്വ കാര്‍ഡ് നല്‍കി ആദരിച്ചു. തുടര്‍ന്നു വൈഎംസിഎ ക്വയര്‍ ഗ്രൂപ്പിന്റെ ഗാനാലാപനവും നടന്നു.

ജനറല്‍ കണ്‍വീനര്‍ റെജി മാത്യു, ചെറിയാന്‍ പി. ജോണ്‍, ജോയ്‌സി പി. മാത്യു, ജോസ് ടി. തരകന്‍, ഗീവര്‍ഗീസ് ഫിലിപ്പ്, ആനി ഗീവര്‍ഗീസ്, വില്‍സണ്‍ പീറ്റര്‍, പ്രിയ പ്രിന്‍സ്, സി.യു. രജി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക