Image

ശിവസേന മുഖപത്രം സാംമ്‌ന നിരോധിക്കണമെന്നു ബിജെപി

Published on 16 February, 2017
 ശിവസേന മുഖപത്രം സാംമ്‌ന നിരോധിക്കണമെന്നു ബിജെപി


മുംബൈ: ശിവസേന മുഖപത്രമായ സാംമ്‌ന നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ബിജെപി നേതൃത്വം. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ശിവസേനയ്‌ക്കെതിരേ കടുത്ത നടപടികള്‍ ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തുന്നത്. 

വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കി സാംമ്‌ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. ഇതേതുടര്‍ന്ന് പത്രത്തിന്റെ അച്ചടി നിര്‍ത്തിവയ്പിക്കണമെന്ന ആവശ്യവുമായി ബിജെപി മഹാരാഷ്ട്ര വക്താവ് ശ്വേത ശാലിനി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചു. ആരോപണങ്ങള്‍ക്കു തെളിവായി മറാത്ത്വാഡയില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത പത്രത്തിന്റെ പതിപ്പും ബിജെപി കമ്മീഷന് അയച്ചിട്ടുണ്ട്. ബിജെപി ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിക്കുന്നതും ആദ്യമാണ്. 

ബിജെപിയുമായുള്ള ബന്ധം മോശമായതിനുശേഷം സാംമ്‌നയിലൂടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ ശിവസേന നിശിതമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇതിനു തടയിടുന്നതിനാണ് ബിജെപിയുടെ നീക്കമെന്നു കരുതപ്പെടുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക