Image

ന്യു യോര്‍ക്കില്‍ നെല്‍കെയര്‍ എന്‍ ക്ലെക്‌സ്-ആര്‍.എന്‍ പരിശീലന ക്ലാസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 16 February, 2017
ന്യു യോര്‍ക്കില്‍ നെല്‍കെയര്‍ എന്‍ ക്ലെക്‌സ്-ആര്‍.എന്‍ പരിശീലന ക്ലാസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ന്യു യോര്‍ക്ക്: പന്ത്രണ്ടാഴ്ചത്തെ തീവ്ര പരിശീലനം നടത്തി രജിസ്റ്റ്രേഡ് നേഴ്‌സായി മടങ്ങാന്‍ ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പരീക്ഷ എഴുതും വരെ ഫുള്‍ ടെം ക്ലാസ് എന്നതും ഈ രംഗത്തെ മികച്ച അധ്യാപകരടങ്ങുന്ന ഫാക്കല്‍ട്ടി എന്നതും കോഴ്‌സിനെ വ്യത്യസ്ഥമാക്കുന്നു

കാലാനുസ്രുതമായി പരിഷ്‌കരിച്ച കോഴ്‌സ് മെറ്റീരിയലും എടുത്തൂ പറയേണ്ടതാണ്/.

പലവട്ടം എന്‍ ക്ലെക്‌സ് ആര്‍.എന്‍. പരീക്ഷ എഴുതിയിട്ടും പാസാകാത്ത ഒട്ടേറെ പേര്‍ക്ക് മികച്ച കോച്ചിംഗിലൂടെ വിജയം നേടിക്കൊടുത്തപ്രൊഫ. ലവ്‌ലി വര്‍ഗീസ് നേത്രുത്വം നല്‍കുന്ന നെല്‍കെയറില്‍ ഫാക്കല്‍ട്ടി അംഗങ്ങളായി പ്രൊഫ. ഡോ. എലിസബത്ത് സെമണ്‍, പ്രൊഫ. സിസ്റ്റര്‍ മേരി ബക്ക് ലി, സെറീന മേരി മാത്യു, ഡോ. കോളറ്റ് ഫോര്‍ഡ് എന്നിവരും എത്തുന്നു.

നയാക്ക് കോളജിലെ നേഴ്‌സിംഗ് പ്രൊഫസറും ഡീനുമാണു ഡോ. എലിസബത്ത് സൈമണ്‍. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നേഴ്‌സിംഗിലും എഡ്യുക്കേഷനിലും മസ്റ്റേഴ്‌സ് ബിരുദമുള്ള അവര്‍ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു ഡോക്ടറേറ്റ് എടുത്തത്.

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (സുനി) റോക്ക് ലാന്‍ഡ് കാമ്പസില്‍ പ്രൊഫസറായ സിസ്റ്റര്‍ മേരി ബക്ക് ലി മുപ്പതു വര്‍ഷത്തിലേറെയായി നേഴ്‌സിംഗ് അധ്യാപികയാണ്. നേഴ്‌സിംഗിന്റെ വിവിധ മേഖലകളില്‍ മാസ്റ്റര്‍ ബിരുദങ്ങളുള്ള അവര്‍ എന്‍ ക്ലെക്‌സ് ആര്‍.എന്‍ റിവ്യു അധ്യാപികയുമാണ്.

മെഡിക്കല്‍, സര്‍ജിക്കല്‍, പീഡിയാട്രിക്ക് നേഴ്‌സിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള സെറീന്‍ മേരി മാത്യു നയാക്ക് കോളജില്‍ ഫാക്കല്‍ട്ടി അംഗവും എന്‍ ക്ലെക്‌സ് പരിശീലകയുമാണ്. അധ്യാപിയകയായി ഒന്‍പതു വര്‍ഷത്തെയും എന്‍ ക്ലെക്‌സ് പരിശീലക എന്ന നിലയില്‍ അഞ്ചു വര്‍ഷത്തെയും പരിചയമുണ്ട്.

നേഴ്‌സിഗ് എഡ്യുക്കേഷനില്‍ മാസ്റ്റര്‍ ബിരുദമുള്ള അവര്‍ ലേഖനങ്ങളും മറ്റും എഴുതുന്നു. നേഴ്‌സിംഗ് രംഗത്തു വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

മെറ്റേര്‍ണിറ്റി നേഴ്‌സിംഗ് വിദഗ്ദയായ ഡോ. കോളറ്റ് ഫോര്‍ഡ്, നേഴ്‌സിംഗ് അധ്യാപിക എന്ന നിലയിലും എന്‍ ക്ലെക്‌സ് പരിശീലക എന്ന നിലയിലും ദശാബ്ദങ്ങളുടെ പരിചയമുള്ള വ്യക്തിയാണ്. ജമൈക്ക ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്ററിലെ നേഴ്‌സിംഗ് ആംബുലേറ്ററി സര്‍വീസ് ഡയറക്ടറുമാണ്. വിവിധ നേഴ്‌സിംഗ് കോളജുകളില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു.

അടുത്ത ബാച്ചിന്റെ രജിസ്‌ട്രേഷന്‍ മെയ് 12നു സമാപിക്കും. ക്ലാസ് ജൂലൈ 10 നു തുടങ്ങും. ഇതിനുള്ള രജിസ്‌ട്രേഷനും അസസ്മന്റ് ടെസ്റ്റും ആരംഭിച്ചു.

ആവശ്യമുള്ളവര്‍ക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഉണ്ട്. പരീക്ഷ എഴുതുന്നതു വരെ ക്ലാസുണ്ടായിരിക്കും. നേരത്തെ ക്ലാസില്‍ വന്നവര്‍ പിന്നീടെപ്പോഴെങ്കിലുമാണു പരീക്ഷ എഴുതിയിരുന്നതെന്നു പ്രൊഫ. ലവ്‌ലി വര്‍ഗീസ് പറഞ്ഞു. ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമായിരിക്കും അത്. അപ്പോഴേക്കും പഠിച്ചത് പലതും മറന്നിരിക്കും. അതുണ്ടാവാതിരിക്കാനാണ് പഠനം തീരുന്നതോടെ പരീക്ഷ എഴുതാനും സൗകര്യമൊരുക്കുന്നത്.
ട്യൂഷന്‍ ഫീസ് തവണകളായും പാസായ ശേഷവും നല്‍കാമെന്ന പ്രത്യേകതയുണ്ട്.

ഓരോരുത്തര്‍ക്കും വേണ്ടി പ്രത്യേക കോച്ചിംഗാണ് നല്‍കുക. ഓരോരുത്തരുടെയും അറിവ് വിലയിരുത്തി കുറവുകള്‍ നികത്തുന്ന രീതിയാണു സ്വീകരിച്ചിരിക്കുന്നത്. തിയറിയില്‍ വീണ്ടും ഓര്‍മ്മ പുതുക്കല്‍, പുതിയ കരിക്കുലലത്തിന് അനുസരിച്ചുള്ള ടെസ്റ്റ് പ്ലാന്‍, പ്രായോഗിക പരിശീലനം, ടെസ്റ്റ് എഴുതുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കും. 4000 ല്പരം ചോദ്യങ്ങള്‍ക്ക് അധ്യാപികമാരുമായി ചര്‍ച്ച നടത്താം. എപ്പോള്‍ വേണമെങ്കിലും കോച്ചിംഗ് സെന്ററില്‍ ചെല്ലാനും ടെസ്റ്റ് എടുക്കുവാനുമുള്ള സൗകര്യം ഉണ്ടാകും. 

പതിനായിരത്തില്പരം ചോദ്യങ്ങള്‍ക്ക് ഉത്തരം പരിശീലിക്കുക വഴി നഴ്‌സിംഗിന്റെ ആഴത്തിലുള്ള അറിവാണ് ലഭ്യമാവുക.

എന്‍ ക്ലെക്‌സ്ടെസ്റ്റ് എഴുതി പാസാകാത്തവര്‍ക്ക് വീണ്ടും സൗജന്യമായി പഠിക്കാനും അവസരം നല്‍കുന്നു.

പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകവും കരിക്കുലവും പ്രത്യേകം രൂപപ്പെടുത്തിയതാണ്.

നഴ്‌സിംഗില്‍ മാസ്റ്റേഴ്‌സും എം.ബി.എയുമുള്ള ലവ്‌ലി 
 കൊളബിയ പ്രിസ്ബിറ്റീരിയനില്‍ നഴ്‌സിംഗ് ഡയററക്ടറായിരുന്നു. ഇപ്പോള്‍ മൊണ്ടേഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ നഴ്‌സിംഗ് ഡയററക്ടറും സുനി റോക്ക് ലാന്‍ഡില്‍ അഡ്ജംക്ട് പ്രൊഫസറും .

2001 ല്‍ പേയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും നഴ്‌സിംഗ് പഠിച്ചു വന്നവര്‍ക്ക് ക്ലാസില്‍ പഠിപ്പിക്കുന്നതിന്റെ മൂന്നിലൊന്നെ മനസിലാകുന്നുള്ളു എന്നു ബോധ്യമയി. പ്രധാന കാരണം അമേരിക്കയിലെ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ് സിലബസ് എന്നതും. വിദേശത്തു നിന്ന് വന്നവരുടെ വിഷമാവസ്ഥ കണ്ടപ്പോള്‍ അവരെ സഹായിക്കണമെന്ന് തോന്നി.

അങ്ങനെ 2001ല്‍ എന്‍ ക്ലെക്‌സ് പരിശീലനം ആരംഭിച്ചു. അതിനായി ടെക്സ്റ്റ് ബുക്കും തയ്യാറാക്കി. ആദ്യ ബാച്ചില്‍ പരീക്ഷ എഴുതിയ 93 ശതമാനം പേരും ജയിച്ചത് പ്രചോദനമായി. അവരില്‍ പലരും പല വട്ടം ആര്‍.എന്‍. പരീക്ഷ എഴുതി പാസാകാത്തവരായിരുന്നു. ജയിച്ചു കഴിഞ്ഞപ്പോഴത്തെ അവരുടെ നന്ദിയും സ്‌നേഹവും മറക്കാനാവാത്തതായിരുന്നു. ട്യൂഷന്‍ ഫീസിനേക്കാള്‍ വലിയ പ്രതിഫലം അതായിരുന്നു.

തുടര്‍ന്ന് 2007 വരെ ക്ലാസുകള്‍ തുടര്‍ന്നു. പിന്നീട് ജോലിത്തിരക്ക് കൂടി. ഡോക്ടറേറ്റ് പരിശീലനവും ആരംഭിച്ചു. അതോടെ ക്ലാസ് തുടരാന്‍ സമയമില്ലാതായി. കഴിഞ്ഞ വര്‍ഷമാണു ക്ലസ് പുനരാരംഭിച്ചത്

അമേരിക്കയില്‍ നൂറു കണക്കിനു പേര്‍ ലവ്‌ലിയുടെ അധ്യാപനത്തില്‍ പരീക്ഷ വിജയിച്ച് ജീവിതം കെട്ടിപ്പടുത്തു. ബാംഗളൂരില്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടായിരത്തോളം പേര്‍ക്ക് വീഡിയോ ക്ലാസിലൂടെ പരിശീലനം നല്‍കി. 
ഉക്രെയ്ന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്കടകം വിവിധ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നെഴ്‌സിംഗ് കര്‍ക്കുലം തയ്യാറാക്കുന്നതിലും പങ്കു വഹിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
Phone: 845 270 9490; 

Email:

info@nellcare.com 

www.nellcare.com


ന്യു യോര്‍ക്കില്‍ നെല്‍കെയര്‍ എന്‍ ക്ലെക്‌സ്-ആര്‍.എന്‍ പരിശീലന ക്ലാസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക