Image

സ്വാമി നിര്‍മലാനന്ദ ഗിരി അന്തരിച്ചു

Published on 16 February, 2017
സ്വാമി നിര്‍മലാനന്ദ ഗിരി അന്തരിച്ചു

പാലക്കാട്‌: വേദ പണ്ഡിതനും ആയുര്‍വേദ ചികിത്സാരംഗത്തെ പ്രശസ്‌തനുമായ ഒറ്റപ്പാലം പാലീരി മഠം സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ്‌(86) അന്തരിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്‌. മൃതദേഹം വെള്ളിയാഴ്‌ച പകല്‍ മൂന്നിന്‌ ഒറ്റപ്പാലം പാലീരിമഠത്തില്‍ സമാധിയിരുത്തും. ജലസമാധിയാണ്‌ തന്റെ ആഗ്രഹമെന്ന്‌ അടുപ്പമുള്ളവരോട്‌ അദ്ദേഹം മുമ്പ്‌ പറഞ്ഞിരുന്നു.


കോട്ടയം നീണ്ടൂര്‍ സ്വദേശിയായ സ്വാമി എറെ കാലം ചെന്നൈയിലായിരുന്നു. അവിടെ നിന്നു വാരണസിയില്‍ പോയി അയൂര്‍വേദം പഠിച്ച്‌ സന്യാസം സ്വികരിച്ചു. 1990 കാലഘട്ടത്തില്‍ കൂനത്തറ ആറാണിയിലെത്തിയ സ്വാമി പീന്നിട്‌ പതിനേഴ്‌ വര്‍ഷമായി പാലപ്പുറം പാതിരിക്കോടില്‍ സ്ഥിരം താമസമാണ്‌. സംസ്‌കൃത പണ്ഡിതനുമാണ്‌. 

ഇംഗ്‌ളീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സന്ന്യാസം സ്വീകരിക്കാന്‍ കാശിയിലെത്തിയ അദ്ദേഹം ആരോഗ്യസേവന മേഖലയില്‍ വ്യാപൃതനായി. വൈദ്യശാസ്‌ത്രരംഗത്ത്‌ വ്യത്യസ്‌ത രീതിയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.

 പരമ്പരാഗത സന്ന്യാസി സങ്കല്‍പ്പത്തെ മാറ്റിയ അദ്ദേഹം  കേരളത്തിലെ ആയുര്‍വേദ ചികിത്സാരംഗത്ത്‌ മികച്ച സംഭാവന നല്‍കി.

ക്യാന്‍സര്‍ ചികിത്സാ നിര്‍ണയത്തിലും വിദഗ്‌ധനായിരുന്നു. ഒറ്റപ്പാലം പാലപ്പുറം കാരിയില്‍ മഠത്തിലാണ്‌ രോഗികളെ ചികിത്സിച്ചിരുന്നത്‌. 

ആധുനിക വൈദ്യശാസ്‌ത്രത്തിലും പാണ്ഡിത്യമുള്ള അദ്ദേഹം രോഗിയുടെ ജീവിതശൈലി അറിഞ്ഞ ശേഷം ദോഷകരമായവ ഒഴിവാക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക്‌ മാത്രമെ ചികിത്സയും മരുന്നും നിര്‍ദേശിക്കാറുള്ളു. ചികിത്സയ്‌ക്ക്‌ ഫീസ്‌ വാങ്ങാറുമില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക