Image

ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധം ഞെട്ടിപ്പിക്കുന്നതാണെന്ന് രാം ഗോപാല്‍ വര്‍മ്മ

Published on 17 February, 2017
ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധം ഞെട്ടിപ്പിക്കുന്നതാണെന്ന് രാം ഗോപാല്‍ വര്‍മ്മ


ജയലളിതയുടെ തോഴി ശശികലയുടെ ജീവിതകഥ താന്‍ സിനിമയാക്കുമെന്ന് ബോളിവുഢിന്റെ ഫിലിം മേക്കര്‍ രാം ഗോപാല്‍ വര്‍മ്മ മുമ്പ് പറഞ്ഞിരുന്നു.എന്നാല്‍ പിന്നീടതിന്റെ തുടര്‍വാര്‍ത്തകളോ റിപ്പോര്‍ട്ടുകളോ ഒന്നും വന്നില്ല. അടുത്തിടെ അനധികൃ സ്വത്ത് സമ്പാദന കേസില്‍ ശശികലയെ കോടതി നാലുവര്‍ഷത്തെ തടവിന് വിധിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ആര്‍ജിവിയുടെ വരവ്.

ജയലളിതയും ശശികലയും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധത്തെ പറ്റി ജയയുടെ ഔദ്ദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ തന്നോട് വെളിപ്പെടുത്തിയത്രേ. ഇതു വളരെ ഞെട്ടിപ്പിക്കുന്ന രഹസ്യമാണെന്നും തന്റെ പുതിയ സിനിമയിലൂടെ അതെല്ലാവര്‍ക്കും മുമ്പില്‍ വെളിപ്പെടുത്തുമെന്നും ആര്‍ജിവി അറിയിച്ചു കഴിഞ്ഞു. എന്നാല്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരും താരങ്ങളുമാരൊക്കെയെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക