Image

ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ചാല്‍ വായില്‍ ക്യാന്‍സര്‍ വരുമെന്ന് പാക് നടി

Published on 17 February, 2017
ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ചാല്‍ വായില്‍ ക്യാന്‍സര്‍ വരുമെന്ന് പാക് നടി


ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയെ രൂക്ഷമായി പരിഹസിക്കുന്ന പാക് നടി സബാ ഖമറിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു. ഇമ്രാന്‍ ഹാഷ്മിയെ കൂടാതെ  ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രിതേഷ് ദേശ്മുഖ്, ഇമ്രാന്‍ ഹാഷ്മി, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരെക്കുറിച്ചും പരാമര്‍ശമുണ്ട്.

ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്നായിരുന്നു ചോദ്യങ്ങളില്‍ ഒന്ന്. തനിക്ക് വായില്‍ ക്യാന്‍സര്‍ വരണം എന്ന് ആഗ്രഹമില്ലാത്തതിനാല്‍ ആ അവസരം വേണ്ടെന്നു വയ്ക്കും എന്നായിരുന്നു സബയുടെ മറുപടി. 2016 ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലിലെ ടോക്ക് ഷോയിലാണ് സംഭവം.

സല്‍മാന്‍ ഖാന്‍ ബാലിശ പ്രകൃതമുള്ള നടനാണെന്നും കൊറിയോഗ്രാഫര്‍മാരെ അനുസരിക്കാതെ തന്നിഷ്ടം കാണിക്കുന്ന വ്യക്തിയാണെന്നും സബ പറയുന്നു. റിതേഷ് ദേശ്മുഖിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് താന്‍ പാകിസ്താനിലെ എഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭനിയിക്കുന്നുവെന്നും താരം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക