Image

കൊളോണില്‍ തിരുനാള്‍ കമ്മിറ്റി രൂപീകരണം 19ന്

Published on 17 February, 2017
കൊളോണില്‍ തിരുനാള്‍ കമ്മിറ്റി രൂപീകരണം 19ന്


      കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം ഫെബ്രുവരി 19 ന് (ഞായര്‍) നടക്കും. വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ ദിവ്യബലിയും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ വിവിധ കമ്മിറ്റികളും രൂപീകരിക്കും. ചടങ്ങില്‍ പോയവര്‍ഷത്തെ പ്രസുദേന്തി ടോമി തടത്തിലിനേയും കുടുംബത്തെയും ആദരിക്കും.

ജൂലൈ എട്ട്, ഒന്പത് (ശനി, ഞായര്‍) തീയതികളിലാണ് തിരുനാളാഘോഷം. സമൂഹത്തിന്റെ മുപ്പത്തിയേഴാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍. ആളൂര്‍ സ്വദേശി ജോണിഅല്‍ഫോന്‍സ അരിക്കാട്ട് കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി. 

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്‌ളെയിന്‍) 0221629868, 0178 9353004, ജോണി അരിക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍) 0221 5904183. Mail: indischegemeinde@netcologne.de.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക