Image

കോഴിക്കോട് ഫെസ്റ്റ് മാര്‍ച്ച് മൂന്നിന്

Published on 17 February, 2017
കോഴിക്കോട് ഫെസ്റ്റ് മാര്‍ച്ച് മൂന്നിന്
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷ കുവൈറ്റിന്റെ ഏഴാം വാര്‍ഷികം മാര്‍ച്ച് മൂന്നിന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അരങ്ങേറും. 'കോഴിക്കോട് ഫെസ്റ്റ് 2017' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെ നീണ്ടു നില്‍ക്കും. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലുള്ള പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത യുവ കവി പവിത്രന്‍ തീക്കുനിക്കു സമ്മാനിക്കും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ന്ധകടല്‍ച്ചിറകുള്ള പ്രണയ തുന്പികള്‍’ വേദിയില്‍ പ്രകാശനം ചെയ്യും.

തുടര്‍ന്നു പ്രശസ്ത പിന്നണി ഗായകന്‍ കെ.കെ. നിഷാദും പ്രശസ്ത മാപ്പിളപാട്ട് ഗായിക രഹ്നയും നേതൃത്വം നല്‍കുന്ന ഗാനമേളയും നടനും മിമിക്രി കലാകാരനുമായ നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, സരിത് സുകുമാരന്റെ വയലിനും ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക