ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലു പതിറ്റാണ്ടു
കാലത്തോളമായി ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന
നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലാഡല്‍ഫിയ
ശ്രീനാരായണ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.എന്‍ .രാജന്
കുട്ടി (പ്രസിഡണ്ട് ) , പ്രസാദ് കൃഷ്ണന് (ജനറല്‍ സെക്രട്ടറി ), പ്രസന്ന
പണിക്കര്‍ (ട്രഷറര്‍ ) , സുജിത് ശ്രീധര്‍ (വൈസ് പ്രസിഡണ്ട് ) , രാജസിംഹന്
രാരപ്പന്‍ (ജോയിന്റ് സെക്രട്ടറി ) , അനുരേഖ രാജീവ് (ജോയിന്റ് ട്രഷറര്‍)
എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഗുരുദേവ മന്ദിരം ഹാളില്‍ പ്രസിഡണ്ട് ശ്രീനിവാസന് ശ്രീധരന്റെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ . ജെയ്മോള്‍
ശ്രീധര്‍ സ്വാഗതവും ട്രഷറര്‍ മ്യൂണിക് ഭാസ്കര്‍ നന്ദിയും പ്രകാശിപ്പിച്ചു.
തുടര്‍ന്ന് , ശ്രീ. രാജന് കുട്ടിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി
ഗുരുദേവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുകയുണ്ടായി