Image

ജിഷ്‌ണുവിന്റെ വായിലും മുറിയിലും രക്തമുണ്ടായിരുന്നു; വെളിപ്പെടുത്തലുകളുമായി സഹപാഠി

Published on 17 February, 2017
ജിഷ്‌ണുവിന്റെ വായിലും മുറിയിലും രക്തമുണ്ടായിരുന്നു; വെളിപ്പെടുത്തലുകളുമായി സഹപാഠി


തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ്‌ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണസമയത്ത്‌ വായിലും മുറിയിലും രക്തമുണ്ടായിരുന്നെന്ന്‌ സഹപാഠിയുടെ വെളിപ്പെടുത്തല്‍. പൊലീസിനോട്‌ വിവരങ്ങള്‍ പറയുന്ന വിദ്യാര്‍ത്ഥിയുടെ ഓഡിയോ സന്ദേശം പുറത്ത്‌ വന്നു.

ജിഷ്‌ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തും ശുചിമുറിയിലും രക്തമുണ്ടായിരുന്നെന്നും ജിഷ്‌ണുവിന്റെ വായില്‍ രക്തം ഉണ്ടായിരുന്നതായും സഹപാഠി ഓഡിയോയില്‍ പറയുന്നുണ്ട്‌. `അവന്റെ വായില്‍ രക്തമുണ്ടായതായി താന്‍ വ്യക്തമായി കണ്ടതാണെന്നും' വിദ്യാര്‍ത്ഥി പറയുന്നു. ജിഷ്‌ണുവിന്റെ ബന്ധുക്കളാണ്‌ ഓഡിയോ പുറത്ത്‌ വിട്ടിരിക്കുന്നത്‌.


പൊലീസ്‌ ഉദ്യോഗസ്ഥരോട്‌ അന്വേണണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ രക്തമുണ്ടായതായി പറഞ്ഞിട്ടും എഫ്‌.ഐ.ആറിലോ അന്വേഷണത്തിലോ ഇത്‌ പരിഗണിക്കാതിരുന്നത്‌ കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്‌ച തെളിയിക്കുന്നതാണ്‌. വ്യാഴാഴ്‌ച കോളേജില്‍ നടത്തിയ ഫോറന്‍സിക്‌ പരിശോധനയിലാണ്‌ ഹോസ്റ്റല്‍ മുറിയിലും കോളേജിലെ ഇടിമുറിയിലും രക്തക്കറകള്‍ ഉണ്ടായിരുന്നെന്ന്‌ കണ്ടെത്തിയത്‌ 

 ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ ഇവ കണ്ടെത്തിയിരുന്നെങ്കില്‍ കേസന്വേഷണത്തില്‍ ഇത്‌ നിര്‍ണ്ണായകമാവുമായിരുന്നു.

ഇന്നലെ ജിഷ്‌ണുവിന്റെ മരണത്തില്‍ പ്രതികളായ അഞ്ച്‌ പേര്‍ക്കെതിരെ പൊലീസ്‌ ലുക്ക്‌ ഔട്ട നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഒളിവില്‍പ്പോയ നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി കൃഷ്‌ണദാസ്‌, കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പി.ആര്‍.ഒമാരായ സഞ്‌ജിത്‌ വിശ്വനാഥന്‍, വിപിന്‍ എന്നിവര്‍ക്കെതിരൊണ്‌ ലുക്ക ഔട്ട്‌ നോട്ടീസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക