Image

നടി ഭാവനയ്‌ക്ക്‌ നേരെ ആക്രമണം; കാറില്‍ തട്ടിക്കൊണ്ട്‌ പോയി ഉപദ്രവിച്ചതായി പരാതി

Published on 17 February, 2017
നടി ഭാവനയ്‌ക്ക്‌ നേരെ ആക്രമണം; കാറില്‍ തട്ടിക്കൊണ്ട്‌ പോയി ഉപദ്രവിച്ചതായി പരാതി


കൊച്ചി: പ്രശസ്‌ത സിനിമാനടിക്ക്‌ നേരെ ആക്രമണം. ഇന്നലെ രാത്രി ഷൂട്ടിംങ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന താരത്തെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും ഉപദ്രവിച്ചതുമായാണ്‌ പരാതി. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌

തൃശൂരില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ മടങ്ങുന്ന വഴിയായിരുന്നു നടി അതിക്രമത്തിനിരയായത്‌. അങ്കമാലി അത്താണിയില്‍ താരത്തിന്റെ വാഹനമെത്തിയപ്പോള്‍ കാറില്‍ അതിക്രമിച്ച്‌ കയറിയ രണ്ടുപേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പാലാരിവട്ടം വരെ കൊണ്ട്‌ പോവുകയായിരുന്നു. കാറില്‍ അതിക്രമിച്ച്‌ കയറിയ അക്രമകാരികള്‍ അപമാനിച്ചതായും അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

പാലാരിവട്ടത്ത്‌ എത്തിയപ്പോള്‍ അവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന മറ്റൊരു വാഹനത്തില്‍ കയറി ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. താരത്തിന്റെ ഡ്രൈവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നു പൊലീസ്‌ പറയുന്നു. ഡ്രൈവര്‍ കൊരട്ടി സ്വദേശി മര്‍ട്ടിനെ സംഭവമുയി ബന്ധപ്പെട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടണ്ട്‌.

പലാരിവട്ടത്ത്‌ നിന്ന്‌ അക്രമികള്‍ മോചിപ്പിച്ചതിനെത്തുടര്‍ന്ന്‌ നടി  സംവിധായകന്‍ ലാലിനടുത്താണ്‌ അഭയം തേടിയെത്തിയത്‌. വാഴക്കാലയിലെ ലാലിന്റെ വീട്ടില്‍ എത്തുമ്പോള്‍ രാത്രി പത്തര കഴിഞ്ഞിരുന്നു.  ഡ്രൈവര്‍ തന്നെയാണ്‌ ഇവരെ ഇവിടെ
എത്തിച്ചത്‌. തുടര്‍ന്നാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. ലാല്‍ തന്നെ ആയിരുന്നു പോലീസിനെ വിവരം അറിയിക്കാന്‍ പറഞ്ഞത്‌. എറണാകുളം റേഞ്ച്‌ ഐജിയെ നേരിട്ട്‌ ഫോണില്‍ വിളിച്ച്‌ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. 

രാത്രിയില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ്‌ സംഘം ലാലിന്റെ വീട്ടില്‍ എത്തി. നടിനുടെ മൊഴി രേഖപ്പെടുത്തി. 
സംഭവത്തില്‍ പങ്കില്ലെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ബ്ലാക്ക്‌ മെയിലാണ്‌ പ്രതികളുടെ ലക്ഷ്യം എന്നു പൊലീസ്‌ പറയുന്നു.

കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആണ്‌ നടിയെ ആക്രമിച്ചത്‌ എന്നും പോലീസ്‌ സംശയിക്കുന്നുണ്ട്‌. 

നടിയുടെ കാറിന്‌ പിറകില്‍ മറ്റൊരു കാര്‍ ചെറുതായി ഇടിച്ചിരുന്നു. അത്താണിയില്‍ വച്ചായിരുന്നു ഇത്‌. ഇതാണ്‌ തര്‍ക്കത്തിലേക്ക്‌ തിരിഞ്ഞത്‌. 
 ശേഷം മൂന്ന്‌ പേര്‍ ഭാവനയുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറിലേക്ക്‌ അതിക്രമിച്ച്‌ കയറുകയായിരുന്നു. അതിന്‌ ശേഷമാണ്‌ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്‌.

 സിനിമ താരങ്ങള്‍ക്ക്‌ ഡ്രൈവര്‍മാരെ എത്തിച്ച്‌ നല്‍കുന്ന സുനില്‍ എന്ന ആളാണ്‌ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ്‌ സംശയിക്കുന്നത്‌. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയാണ്‌ സുനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക