Image

മുസ്ലീം ജനസംഖ്യയുടെ വര്‍ധനയ്‌ക്കു കാരണം തൊഴിലില്ലായ്‌മ: മന്ത്രി അസംഖാന്‍

Published on 18 February, 2017
മുസ്ലീം ജനസംഖ്യയുടെ വര്‍ധനയ്‌ക്കു കാരണം തൊഴിലില്ലായ്‌മ: മന്ത്രി  അസംഖാന്‍
 ലക്‌നോ: വിവാദ പരാമര്‍ശവുമായി വീണ്ടും ഉത്തര്‍പ്രദേശ്‌ മന്ത്രി അസംഖാന്‍. ഇന്ത്യയില്‍ തൊഴിലില്ലായ്‌മ കാരണമാണ്‌ മുസ്ലീംങ്ങള്‍ക്കു കൂടുതല്‍ മക്കളുണ്ടാകുന്നത്‌. 

വെറുതെയിരിക്കുന്‌പോള്‍ കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കുകയല്ലാതെ മറ്റൊന്നും അവര്‍ക്കു ചെയ്യാനില്ല. അവര്‍ക്ക്‌ ജോലി നല്‍കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും അസംഖാന്‍ പറഞ്ഞു.

അലഹബാദില്‍ നടന്ന സമാജ്വാദി പാര്‍ട്ടിയുടെ റാലിയിലാണ്‌ അസംഖാന്‍റെ വിവാദ പരാമര്‍ശം ഉണ്ടായത്‌. ഉത്തര്‍പ്രദേശ്‌ നഗരവികസ മന്ത്രിയാണ്‌ അസംഖാന്‍. അസംഖാന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി കഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക