Image

അക്രമിസംഘം ജില്ല വിട്ടു പോയിട്ടില്ലെന്നു പൊലീസ്

Published on 18 February, 2017
അക്രമിസംഘം ജില്ല വിട്ടു പോയിട്ടില്ലെന്നു പൊലീസ്
നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തില്‍ ഏഴു പ്രതികളുണ്ടെന്ന് പൊലീസ്. ഇതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്നത് ഇയാളായിരുന്നു.
അക്രമിസംഘം ജില്ല വിട്ടു പോയിട്ടില്ലെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മുന്‍ ഡ്രൈവര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവര്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായും നടി കളമശേരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക