Image

ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2017
ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.
ഡിട്രോയിറ്റ്: ക്‌നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഉത്ഘടനം ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നാം തിയതി വാറനില്‍ലുള്ള സൈന്റ്‌റ് തോമസ് ഓര്‍ത്തഡോസ് ചര്‍ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.ഡിട്രോയിറ്റ് കെ.സി.എസ് വിമന്‍സ് ഫോറവും, കെ.സി.വൈ.എല്ലും സംയുക്തമായി വൈകുനേരം ഏഴുമണിയോടെ നടത്തിയ കൊന്ത നമസ്കാരത്തോടുകുടി ആരംഭിച്ച യോഗത്തില്‍ കെ.സി.എസ് സെക്രട്ടറി ജോസ് ചാമക്കാല ഏവരെയും യോഗത്തിലേക്ക് സാഗതം ചെയ്തു സംസാരിച്ചു.

കെ സി എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ,കെ.സി.എസ്സ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് രാമച്ചനാട്ട് നിലവിളക്കു കൊളുത്തി ഉത്ഘടനം ചെയ്തു. ഫാ. രാമച്ചനാട്ട് ക്‌നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ ശക്തിക്കും ഇന്നത്തെ വളര്‍ച്ചക്കും കാരണം കഴിഞ്ഞ ഇരുപതിലധികം കെ.സി.എസിനു നേതൃത്വം കൊടുത്ത പ്രസിഡന്റുമാരും അവരുടെ കമ്മറ്റികളും ആണെന്ന് സാഗതപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. .തുടര്‍ന്ന് ക്‌നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് പ്രസിഡണ്ട് രാജു കക്കാട്ടില്‍ സ്വവര്‍ഗവിവാഹ നിഷ്ഠയില്‍ അധിഷിതമായ ക്‌നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ വളര്‍ച്ചയില്‍ ക്‌നാനായ റീജിയന്റെ കിഴില്‍ഉള്ള പള്ളികളുടെ സഹായ സഹകരണങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണ് എന്നും തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് യോഗം മുന്‍ കെ.സി.എസ് പ്രസിഡന്റ് ബാബു ഇട്ടൂപ്പിനെ കഴിഞ്ഞ രണ്ടുവര്‍ഷം കെ.സി.എസിനെ ഒരു റിലീജിയസ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആക്കിമാറ്റി വളരെ ശക്തമായി നയിച്ചതിനെ ബഹുമാനിച്ചു ബൊക്കെ നല്‍കി ആദരിച്ചു.

കെ.സി.വൈ.എല്‍ പ്രസിഡന്റ് കുമാരി സ്റ്റാനിയ മരങ്ങാട്ടില്‍,കിഡ്‌സ് ക്ലബ് കോഡിനേറ്റര്‍ ജോംസ് മാത്യു കിഴകെകാട്ടില്‍,വിമന്‍സ് ഫോറം പ്രസിഡന്റ് ജൂബി ചക്കുങ്കല്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ അര്‍പ്പിക്കുകയും ജോസ് ചാമക്കാലയില്‍,മാസ്റ്റര്‍ കോര അചിറത്തലാക്കല്‍ ,മാസ്റ്റര്‍ ആല്‍ഡണ്‍ ചാമക്കാല എന്നിവര്‍ വളരെ മനോഹരമായി ഇമ്പമാര്‍ന്ന പാട്ടുകള്‍ പാടി യോഗത്തിനുമാറ്റുകൂട്ടി. മെറീന ചെമ്പോലയുടെ മനോഹരമായ നൃത്തവും,കിഡ്‌സ് ക്ലബ് മെംബേഴ്‌സ് അവതരിപ്പിച്ച പരിപാടികളും ദൃശ്യവിസ്മയം തീര്‍ത്തു.

എല്ലാ കലാപരിപാടികള്‍ക്കും കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റഴ്‌സ് ആയ ജോംസ് മാത്യുവും,മിഥുന്‍ മോഹനും നേതൃത്വം നല്‍കി. തുടര്‍ന്ന് അടുത്തമാസം കെ.സി.സി.എന്‍.എ ഇലക്ഷന് മത്സരിക്കുന്ന പാനലുകളെ കെ സി എസ് സെക്രട്ടറി ജോസ് ചാമക്കാല സദസിനു പരിചയപ്പെടുത്തി. രണ്ടു പാനലുകളും തങ്ങളുടെ പ്രകടന പത്രികകള്‍ എല്ലാവര്‍ക്കും വിശദികരിച്ചു കൊടുത്തു. പരിപാടികള്‍ക്ക് സജി മരങ്ങാട്ടില്‍,തോമസ് ഏലക്കാട്ട്,ജോബി മംഗലത്തെട്ട്!,അലക്‌സ് കോട്ടൂര്‍,ബിജു തേക്കിലക്കാട്ടില്‍, ഷാജന്‍ മുകിലേല്‍,ജോംസ് കിഴകെകാട്ടില്‍,ജൂബി ചക്കുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഏകദേശം പത്തുമണിയോടെ സ്‌നേഹ വിരുന്നിനു ശേഷം ചടങ്ങുകള്‍ സമാപിച്ചു.ടോംസ് കിഴക്കെകാട്ടില്‍ അറിയിച്ചതാണിത്.
ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക