Image

ആന്‍ഡമാന്‍ ദ്വീപില്‍ അഗ്‌നിപര്‍വതം പുകയുന്നു

Published on 19 February, 2017
ആന്‍ഡമാന്‍ ദ്വീപില്‍ അഗ്‌നിപര്‍വതം പുകയുന്നു
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപിലെ അഗ്‌നിപര്‍വതം പുകയുന്നു. ബാരന്‍ ദ്വീപിലെ അഗ്‌നിപര്‍വതമാണ്‌ പുകഞ്ഞു തുടങ്ങിയിരിക്കുന്നത്‌. ഇന്ത്യയിലുള്ള ഒരേ ഒരു അഗ്‌നിപര്‍വതമാണ്‌ ഇത്‌. അഗ്‌നിപര്‍വതത്തില്‍നിന്ന്‌ പുകയും ലാവയും വമിക്കാന്‍ തുടങ്ങിയതായി ശാസ്‌ത്രജ്ഞര്‍ പറഞ്ഞു.

150 വര്‍ഷമായി ഉറങ്ങിക്കിടന്നിരുന്ന അഗ്‌നിപര്‍വതം 1991ല്‍ വീണ്ടും പുകയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോര്‍ട്ട്‌ ബ്ലെയറില്‍നിന്നും 140 കിലോമീറ്റര്‍ വടക്കുകിഴക്കായാണ്‌ അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക