Image

സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ

Published on 19 February, 2017
സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. കൊച്ചി ഡര്‍ബാര്‍ ഹാളില്‍ നടന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. 
ഇത്തരമൊരു അവസ്ഥ മറ്റൊരു നടിക്കും ഇനി ഉണ്ടാകരുതെന്നും മഞ്ജു പറഞ്ഞു.
പ്രതിഷേധ യോഗത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
അഭിനേതാക്കളായ മമ്മൂട്ടി, ഇന്നസെന്റ്, ദിലീപ്, ജയസൂര്യ, സിദ്ദിഖ്, മനോജ് കെ. ജയന്‍, ലാല്‍, സുരേഷ് കൃഷ്ണ, ദിലീപ്, കെ.പി.എ.സി ലളിത, സംവിധായകരായ മേജര്‍ രവി, ജോഷി, രഞ്ജിത്ത്, കമല്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ്, എം.എല്‍.എ.മാരായ ഹൈബി ഈഡന്‍ പി.ടി.തോമസ് എന്നിവര്‍ പങ്കെടുത്തു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക