നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി വിവരം. ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അങ്കിള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഷട്ടറിനു ശേഷം സംവിധാനത്തില്‍ നിന്നും തിരക്കഥയില്‍ നിന്നും മാറി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്ന ജോയ് മാത്യു ഉടന്‍ സംവിധാനത്തിലേക്കും തിരിച്ചെത്തുമെന്നാണ് സൂചന.