Image

അയല്‍ക്കാരന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കി; യുവാവിനെ മൂത്രം കുടിപ്പിച്ചു

Published on 19 February, 2017
അയല്‍ക്കാരന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കി; യുവാവിനെ മൂത്രം കുടിപ്പിച്ചു

  ലക്‌നോ: അയല്‍ക്കാരന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് യുവാവിനെ നാട്ടുകാര്‍ മൂത്രം കുടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സുമിത് എന്ന 25കാരന്‍ മര്‍ദനത്തിനിരയായത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

റിപ്പോര്‍ട്ട് പ്രകാരം, ഈ മാസം പത്തിനായിരുന്നു സംഭവം. ഈദിവസം അയല്‍വാസിയായ അമിതിന്റെ കിടപ്പറയില്‍ സുമിത് ഒളിഞ്ഞുനോക്കി. ഈ സമയം അമിത് ഭാര്യയ്‌ക്കൊപ്പം വീട്ടിലുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമിത് സുമിതിനെ പിടികൂടി. നാലു ദിവസത്തിനുശേഷം പഞ്ചായത്ത് ചേര്‍ന്ന് സുമിതിനെ വിചാരണ ചെയ്തു. 125ല്‍ അധികം പേര്‍ പഞ്ചായത്തില്‍ പങ്കെടുത്തിരുന്നു.

യോഗത്തിനിടെ അമിതും ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സുമിതിനെ മര്‍ദിച്ചു. ഇതിനുശേഷം കുപ്പിയിലാക്കിയ മൂത്രം സുമിതിനെ ബലമായി കുടിപ്പിക്കുകയായിരുന്നു. പഞ്ചായത്തിനെത്തിയവരില്‍ ആരും സുമിതിനെ രക്ഷിക്കാന്‍ തയാറായില്ല. സംഭവത്തിനുശേഷം അപമാനം താങ്ങാനാകാതെ സുമിതിന്റെ കുടുംബം നാടുവിട്ടുപോയി. തിരികെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി ജീവനൊടുക്കാനും ശ്രമിച്ചു.

പിന്നീട് സുമിതിന്റെ ഭാര്യയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണത്തിനായി സുമിത് വീട്ടില്‍ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് അമിതും ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  

Join WhatsApp News
ജിജ്ഞാസു 2017-02-19 18:19:08
നക്ഷത്രം എണ്ണിക്കുക, ചോദ്യങ്ങൾ കൊണ്ട് ശ്വാസം മുട്ടിക്കുക എന്നൊക്ക പറഞ്ഞപോല ഇതൊരു പ്രയോഗമാണോ അതോ യഥാർഥത്തിൽ മൂത്രം കുടിപ്പിച്ചതാണോ? അങ്ങെനെയെങ്കിൽ നല്ല ശിക്ഷ. ഇനി മൂത്രത്തിന്റെ  രുചി വായിൽ ഉള്ളടത്തോളം കാലം ഒളിഞ്ഞു നോട്ടത്തിന് പോകില്ലെന്ന് കരുതാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക