Image

പ്രതികള്‍ ശ്രമിച്ചത് നടിയില്‍നിന്നു 30 ലക്ഷം തട്ടാനെന്നു മൊഴി

Published on 19 February, 2017
പ്രതികള്‍ ശ്രമിച്ചത് നടിയില്‍നിന്നു 30 ലക്ഷം തട്ടാനെന്നു മൊഴി
 കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍, 30 ലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് മൊഴി. െ്രെഡവര്‍ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ളവരാണ് പള്‍സര്‍ സുനിയുടെ ഈ നീക്കത്തെ സംബന്ധിച്ചു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി ഇതുപയോഗിച്ച് ബ്ലാക്‌മെയിലിംഗ് പ്രതികള്‍ ലക്ഷ്യമിട്ടെന്നും പോലീസില്‍ പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. 

നടിയെ തട്ടിക്കൊണ്ടുപോയതിനുശേഷം പള്‍സര്‍ സുനി നിരവധി സിനിമാ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് ഈ സൂചന ലഭിച്ചത്. ഇതുസംബന്ധിച്ചു പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

നടിയുടെ െ്രെഡവര്‍ മാര്‍ട്ടിന്‍, സലിം, പ്രദീപ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവരെയാണ് പോലീസ് തെരയുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക