Image

ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; കോടിയേരിയെ തള്ളി പന്ന്യന്‍

Published on 19 February, 2017
ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; കോടിയേരിയെ തള്ളി പന്ന്യന്‍

   തിരുവനന്തപുരം: നടിക്കുനേരെ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കോടിയേരി പറയുംപോലെ ഒറ്റപ്പെട്ട സംഭവങ്ങളല്ല നടക്കുന്നതെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും പന്ന്യന്‍ പറഞ്ഞു.

പഴയകാല പോലീസിന്റെ ബീജമുള്ളവര്‍ ഇപ്പോഴും കേരളത്തിലെ പോലീസ് സേനയിലുണ്ട്. പോലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുക എന്നുപറഞ്ഞാല്‍ തോന്നിയപോലെ പ്രവര്‍ത്തിക്കുന്ന എന്നല്ല അതുകൊണ്ട് അര്‍ഥമാക്കുന്നത്. കേരളത്തെ അധോലോകമാക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.

നേരത്തെ, നടിക്കു നേര്‍ക്കുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയാണ് നിലവില്‍ കേരളത്തിലുള്ളത്. ചെന്നിത്തല സര്‍ക്കാരിനെ പഴിക്കുന്നത് ഉമ്മന്‍ ചാണ്ടിയേക്കാള്‍ മികച്ച നേതാവാണ് താനെന്ന് വരുത്തിത്തീര്‍ക്കാനാണെന്നും കോടിയേരി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക