Image

കല അബുദാബിക്ക് പുതിയ സാരഥികള്‍

Published on 19 February, 2017
കല അബുദാബിക്ക് പുതിയ സാരഥികള്‍

      അബുദാബി: കലാ സാംസ്‌കാരിക രംഗത്തു പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കല അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമര്‍ സിംഗ് വലപ്പാട് (പ്രസിഡന്റ്), മെഹബൂബ് അലി (ജനറല്‍ സെക്രട്ടറി), പ്രശാന്ത് പി.ജി (ട്രഷറര്‍), അരുണ്‍ കുമാര്‍ (കലാവിഭാഗം സെക്രട്ടറി), സുരേഖ സുരേഷ് (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. മലയാളി സമാജത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ സുരേഷ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കര്‍ത്ത വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ മധുസൂദനന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ദശ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണു നടപ്പാക്കുന്നത്. വരണാധികാരി പി.പി ദാമോദരന്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക