Image

1993 ല്‍ നടന്ന വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ അക്രമണ സൂത്രധാരന്‍ ഒമര്‍ ജയിലില്‍ മരണപ്പെട്ടു

പി.പി.ചെറിയാന്‍ Published on 20 February, 2017
1993 ല്‍ നടന്ന വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ അക്രമണ സൂത്രധാരന്‍ ഒമര്‍ ജയിലില്‍ മരണപ്പെട്ടു
നോര്‍ത്ത് കരോളിന്‍: 1993 ല്‍ നടന്ന വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ ബോബിങ്ങിന് സൂത്രധാരത്വം വഹിച്ച ബ്ലൈന്‍സ് ഒമര്‍ അബ്ദല്‍ റഹ്മാന്‍ ഫെബ്രുവരി 17 ശനിയാഴ്ച നോര്‍ത്ത് കരോളിനാ പ്രിസണ്‍ ഹോസ്പിറ്റലില്‍ വെച്ചു നിര്യാതനായി.

78 വയസ്സുള്ള ഈജിപ്ഷ്യന്‍ ക്ലറിക്ക് സ്വഭാവിക അസുഖത്തെ തുടര്‍ന്നാണ് മരണമടഞ്ഞതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു, അള്ള, ഷെയ്ക്ക് ഒമറിന്റെ ആത്മാവിനെ എടുത്തു എന്നാണ് മകള്‍ ആസ്മ അബ്ദല്‍ റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചത്. ഒബാമ ബിന്‍ലാദനെ ലോകം അറിയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക് ടെറൊറിസത്തിന്റെ മുഖമുദ്രയായിരുന്നു അന്ധനായ അബ്ദെല്‍ റഹാമാന്‍.

എഫ്.ബി.ഐ. ന്യൂയോര്‍ക്ക് ആസ്ഥാനം, ലിങ്കണ്‍ ഹോളണ്ട് ടണലുകള്‍, യുണൈറ്റഡ് നാഷല്‍ ആസ്ഥാനം എന്നിവ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചന കുറ്റത്തിന് മന്‍ഹാട്ടന്‍ ഫെഡറല്‍ ജൂറി 1995ലാണ് ഒമറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും 1996 ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതും.

പ്രമേഹ രോഗത്താല്‍ അന്ധനായ ഒമര്‍ അബ്ദല്‍ ബ്രെയ്‌ലി അ്‌റത്തിലാണ് ഖുറാന്‍ പഠിച്ചത്. 1990 ല്‍ ടൂറിസ്റ്റ് വിസയിലാണ് ഒമര്‍ അമേരിക്കയിലെത്തിയത്. തുടര്‍ന്ന് ഭീകരാക്രമണ പദ്ധതികള്‍ തയ്യാറാക്കിയത്.

1993 ല്‍ നടന്ന വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ അക്രമണ സൂത്രധാരന്‍ ഒമര്‍ ജയിലില്‍ മരണപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക