Image

മസ്‌കറ്റില്‍ സാഹിത്യ മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുന്നു.

ബിജു വെണ്ണികുളം Published on 20 February, 2017
മസ്‌കറ്റില്‍   സാഹിത്യ മത്സരങ്ങള്‍ വെള്ളിയാഴ്ച   ആരംഭിക്കുന്നു.
മസ്‌കറ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങള്   ചിത്രരചനയും (പെന്‍സില്‍ ഡ്രോയിംഗ്,പെയിന്റിംഗ്), സാഹിത്യ മത്സരങ്ങളും (കഥ, കവിത,ലേഖനം  ഇംഗ്ലീഷിലും മലയാളത്തിലും) ഫെബ്രുവരി 24വെള്ളിയാഴ്ച നടക്കും.

ചിത്രരചനാ മത്സരങ്ങള്‍ റൂവിയിലെഅറ്റ്‌ലസ് ഹോസ്പിറ്റലിന് ചേര്‍ന്നുള്ള ട്രേഡ്‌സെന്റര്‍ ബില്‍ഡിംഗിലെ കേരള വിഭാഗം ഓഫീസ്സില്‍ രാവിലെ 9 മണി മുതല് നടക്കും

 സാഹിത്യ മത്സരങ്ങള്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ ഉച്ചക്ക് 1മണി മുതല്‍. ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്മത്സരവേദിയില്‍ വച്ച് പേര് ചേര്‍ക്കാനുള്ള അവസരം ഉണ്ടാകും.

ചിത്ര രചനാ മത്സരങ്ങള്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍,പൊതു വിഭാഗം എന്നീ വിഭാഗങ്ങളിലും സാഹിത്യ മത്സരങ്ങള്‍ജൂനിയര്‍, സീനിയര്‍, പൊതു വിഭാഗം എന്നീ വിഭാഗങ്ങളിലുംഉണ്ടാകും.

 പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 93207220  / 99656896 എന്ന ഫോണ്‍ നമ്പറിലോ  isckeralawing@yahoo.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.



വാര്‍ത്ത! അയച്ചത്   : ബിജു വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക