തിരുവനന്തപുരം: സര്‍ക്കാരിന്
മെല്ലപ്പോക്കാണെന്ന് എല്‍ഡിഎഫ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഘടകകക്ഷി
നേതാക്കളാണ് യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച് ഭരണനേതൃത്വത്തെ വിമര്‍ശിച്ചത്.
എന്നാല്‍ ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ മന്ത്രിമാരോടും
പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് കിട്ടിയ
ശേഷം വേണ്ട തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാമെന്നും അറിയിച്ചു.