Image

ഷുര്‍ഹോസെലി ലീസിറ്റ്‌സു നാഗാലാന്‍ഡ്‌ മുഖ്യമന്ത്രിയാകും

Published on 20 February, 2017
 ഷുര്‍ഹോസെലി ലീസിറ്റ്‌സു നാഗാലാന്‍ഡ്‌ മുഖ്യമന്ത്രിയാകും


കൊഹിമ: നാഗാ പീപ്പിള്‍സ്‌ ഫ്രണ്ട്‌(എന്‍പിഎഫ്‌) അധ്യക്ഷന്‍ ഡോ. ഷുര്‍ഹോസെലി ലീസിറ്റ്‌സു നാഗാലാന്‍ഡ്‌ മുഖ്യമന്ത്രിയാകും. ഇന്ന്‌ ചേര്‍ന്ന നാഗാ പീപ്പിള്‍സ്‌ ഫ്രണ്ടിന്‍റെ(എന്‍പിപി) നിയമസഭാകക്ഷി യോഗത്തിലാണ്‌ തീരുമാനം. മുഖ്യമന്ത്രി ടി.ആര്‍. സെലിയാംഗ്‌ ഞായറാഴ്‌ച രാജി വച്ചതിനെ തുടര്‍ന്നാണ്‌ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്‌.

2003ല്‍ നടന്ന നാഗാലാന്‍ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ അഗാമി മത്സരത്തില്‍ വിജയിച്ചെത്തിയ ലീസിറ്റ്‌സു നഗരവികസന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീടു 2008ല്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ച അദ്ദേഹം മന്ത്രിസ്ഥാനം നിലനിര്‍ത്തിയിരുന്നു. 

എന്നാല്‍ 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ലീസിറ്റ്‌സു കാബിനറ്റ്‌ റാങ്കോടെ ഡെമോക്രാറ്റിക്‌ അലയന്‍സ്‌ ഓഫ്‌ നാഗാലാന്‍ഡിന്‍റെ(ഡിഎഎന്‍) ചെയര്‍മാന്‍ പദവി വഹിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക