കവന്‍ട്രി: സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള മാസ് സെന്ററായ കവന്‍ട്രിയിലെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26, 27 തീയതികളില്‍ സ്റ്റോക്ക് ഹെര്‍ഫീല്‍ഡ് റോഡിലുള്ള സേക്രഡ് ഹാര്‍ട്ട് കത്തോലിക്ക പള്ളിയില്‍ നടക്കും.
പ്രശസ്ത വചനപ്രഘോഷകരായ ഫാ: സോജി ഓലിക്കല്‍, ഡോ. ജോണ്‍എന്നിവര്‍ നേതൃത്വം നല്‍കും. 25ന് ഉച്ചകഴിഞ്ഞ് അഞ്ചു മുതല്‍ ഒന്‍പതു വരെയും 26ന് രാവിലെ പത്തു മുതല്‍ നാലു വരെയും 27ന് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെയുമാണ് ധ്യാനം. ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിംഗിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ്‌സണ്‍ ജോണ്‍: 07827872079, ജോബി ഏബ്രഹാം: 02476449390, ജോയാസ് സ്‌കറിയ: 07862715985.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍