Image

കോഴിക്കോട്‌ ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക്‌ ഗുരുതരമായി പൊള്ളലേറ്റു

Published on 20 February, 2017
കോഴിക്കോട്‌ ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക്‌ ഗുരുതരമായി  പൊള്ളലേറ്റു


കോഴിക്കോട്‌: നാദാപുരം പുറമേരിയില്‍ ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക്‌ പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ വെള്ളയില്‍ സ്വദേശിനി ഷെമീനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രവാദ പ്രവര്‍ത്തനം നടത്തിയ പുറമേരി സ്വദേശി നജ്‌മയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.


പുറമേരിയില്‍ നജ്‌മയുടെ വീട്ടില്‍ നടന്ന മന്ത്രവാദത്തിനിടെയായിരുന്നു ഷെമീനയ്‌ക്ക്‌ പൊളളലേറ്റത്‌. പ്രത്യേകം സജ്ജീകരിച്ച ഹോമകുണ്ഡത്തിലേക്ക്‌ പെട്രോളൊഴിച്ചപ്പോള്‍ ആളിപ്പടര്‍ന്ന തീയ്യില്‍ നിന്ന്‌ ഷെമീനക്ക്‌ പരിക്കേല്‍ക്കുകയായിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷമീനയുടെ നില ഗുരൂതരമായി തുടരുകയാണ്‌.

ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുള്ള ഷെമീന തന്റെ രണ്ടാം വിവാഹം ശരിയാവുന്നതിന്‌ വേണ്ടിയായിരുന്നു മന്ത്രവാദിനിയെ സമീപിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക