Image

ഓര്‍ഫനേജില്‍നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി

Published on 20 February, 2017
ഓര്‍ഫനേജില്‍നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി
മട്ടാഞ്ചേരി: പനയപ്പിള്ളി ക്രസന്റ് ഓര്‍ഫനേജിലെ അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഫസീല (13), നിഹാല തസ്മി (12), ഫാത്തിമ (8) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം നാല് മുതല്‍ കാണാതായത്. ഫസീലയും ഫാത്തിമയും സഹോദരിമാരാണ്. നിഹാല ലക്ഷദ്വീപ് സ്വദേശിനിയാണ്. 

ഓര്‍ഫനേജ് അധികൃതര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് മട്ടാഞ്ചേരി പോലീസ് കേസെടുത്തു. കുട്ടികളെ സംബന്ധിച്ച് എന്തെങ്കിലുംവിവരം കിട്ടുന്നവര്‍ 04842224066, 9497987106 എന്നീ നന്പറുകളില്‍ അറിയിക്കണമെന്നു പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക