Image

മഹാ ശിവരാത്രി

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍ Published on 20 February, 2017
മഹാ ശിവരാത്രി
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹാശിവരാത്രി മഹോല്‍സവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ വൈകുന്നേരം 9 മണി വരെ മേല്‍ശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നതാണ്, ഇതോടനബന്ധിച്ച്  ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ മഹാമൃത്യംജയ ഹോമം നടക്കുന്നതാണ്.

ഋഗ്വേദത്തിലെ പ്രശസ്തമായ രുദ്ര, തൃയംബക, മൃത്യംജയ എന്നീ മഹനീയമായ മന്ത്രോ ഛാരണങ്ങളോടെ 25 ഇനം ജൈവവേരുകളും മറ്റ് വിവിധ ഇനം ഇലകളും പൂക്കളം ഉപയോഗിച്ചു നടക്കുന്ന വളരെ ശക്തമായ ദൈവീക തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഈ  അനുഗ്രഹമുളവാക്കുന്ന മഹാ ഹോമത്തില്‍ പങ്കുചേരാന്‍ എല്ലാ വിശ്വാസികളേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു,
കൂടതെ മാര്‍ച്ച് ആദ്യവാരം ആരംഭിക്കുന്ന ക്ഷേത്ര കലകളിലൊന്നായ ചെണ്ടയുടെ പരിശീലനം ആരംഭിക്കുന്നതാണ്. പ്രശസ്തരായ ചെണ്ട വിദ്വാന്‍മാരായ പല്ലാവൂര്‍ ടീമിലെ അംഗമായ ശ്രീ. ശ്രീജിത്ത് മാരാരുടെ ശിക്ഷണത്തില്‍ നടക്കുന്ന പരിശീലന കളരിയിലേക്കുള്ള പ്രവേശനം നടന്നു കൊണ്ടിരിക്കുന്നു ' വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 713 729 8994:

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍ 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക