Image

സ്‌ത്രീ സുരക്ഷയ്‌ക്ക്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഡിജിപി

Published on 20 February, 2017
സ്‌ത്രീ സുരക്ഷയ്‌ക്ക്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഡിജിപി

തിരുവനന്തപുരം: യാത്രാ വേളകളില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. 

ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പറില്‍ വിളിച്ചറിയിച്ചാല്‍ പോലീസ്‌ അധിക സുരക്ഷയ്‌ക്കുള്ള നടപടികള്‍ സ്വീകരിക്കും.

സ്‌ത്രീ സുരക്ഷക്ക്‌ കൂടുതല്‍ പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ്‌ കേരളാ പോലീസ്‌ ഫോണ്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌.

 9846100100 ലേക്ക്‌ വിളിച്ച്‌ വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ പേര്‌, ഏതു തരം വാഹനം എവിടെ നിന്ന്‌ എങ്ങോട്ട്‌ യാത്ര ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ ആവശ്യമെങ്കില്‍ തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കാവുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക