Image

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിശോധിക്കും

ആഷ എസ് പണിക്കര്‍ Published on 20 February, 2017
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിശോധിക്കും

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസ്‌ ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അതേസമയം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ്‌ സുനിയെ അറസ്റ്റ്‌ ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ്‌ പോലീസ്‌.

പോലീസ്‌ നാടെങ്ങും വലവിരിച്ചിരിക്കേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി അങ്കമാലിയിലെ തന്റെ വീട്ടിലെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ ഒപ്പിട്ടു തന്നുവെന്നാണ്‌ അഭിഭാഷകനായ ഇ.സി.പൗലോസ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കാന്‍ പോലീസ്‌ മനപൂര്‍വ ശ്രമിക്കുകയാണെന്നുമുള്ള വാദമാകും സുനില്‍ കോടിയില്‍ ഉന്നയിക്കുക.

അതേസമയം കേസിന്റെ ഗൗരവം കണക്കിലെടുത്ത്‌ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനാകും പ്രോസിക്യൂഷന്റെ ശ്രമം. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയെത്തും മുമ്പ്‌ സുനിയെ അറസ്റ്റ്‌ ചെയ്യാനാണ്‌ പോലീസിന്റെ ശ്രമം. സുനിയുടെ ഒളിത്താവളത്തെ കുറിച്ച്‌ പോലീസിനു കൃത്യമായ സൂചന ലഭിച്ചെന്നാമ്‌ വിവരം. അതുശരിയാണെങ്കില്‍ ജാമ്യാപേക്‌,ഷ കോടതിയില്‍ എത്തും മുമ്പ്‌ പോലീസ്‌ സുനിയെ അറസ്റ്റ്‌ ചെയതേക്കും.

എന്നാല്‍ കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ നിന്നു സുനി രക്ഷപെട്ടതുപോലെ ഇത്തവണയും കടന്നുകളഞ്ഞാല്‍ അന്വേഷണ സംഘത്തിന്‌ കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരും. സുനിയുടെ കൂട്ടുപ്രതികളായ വടിവാള്‍ സുനില്‍, പ്രദീപ്‌ എന്നിവരെ റിമാന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. 

അഭിഭാഷകന്‍ മുഖേന സുനി കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ഫോണ്‍ അന്വേഷണ സംഘം പരിശോധിച്ചു. നടിയെ ഭീഷണിപ്പെടുത്തി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ ഫോണിലുണ്ടോ എന്നുപരിശോധിക്കാന്‍ കോടതിയുടെ അനുവാദത്തോടെ ഫോറന്‍സിക്‌ പരിശോധനയ്‌ക്കയക്കുന്ന കാര്യവും അന്വേഷണ സംഘം ആലോചിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക