Image

നടിയെ ആക്രമിച്ച മണികണ്‌ഠന്‍ പിടിയില്‍; പള്‍സര്‍ സുനി ഇപ്പോഴും ഒളിവില്‍

ആഷ എസ് പണിക്കര്‍ Published on 20 February, 2017
നടിയെ ആക്രമിച്ച മണികണ്‌ഠന്‍ പിടിയില്‍; പള്‍സര്‍ സുനി ഇപ്പോഴും ഒളിവില്‍


ഓടുന്ന കാറിനുള്ളില്‍ മലയാള നടി അതിക്രമത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പോലീസിന്റ പിടിയില്‍. തമ്മനം സ്വദേശി മണികണ്‌ഠനെ പാലക്കാട്ടെ ഒളിയിടത്തില്‍ നിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. 

നടി ആക്രമിക്കപ്പെടുമ്പോള്‍ കാറിനുള്ളില്‍ നാലു പേരാണ്‌ ഉണ്ടയിരുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളെയാണ്‌ ഇപ്പോള്‍ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. പിടിയിലായ ആളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുത#്‌# വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌.

അതേസമയം മുഖ്യപ്രതി പള്‍സര്‍ സു#ിയുടെ ഒരു മാസത്തെ ഫോണ്‍ രേഖകള്‍ നിര്‍ണായകമാകും. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളില്‍ ഒരാള്‍ നടന്ന സംഭവങ്ങള്‍ ഫോണില്‍ ആരോടോ പറഞ്ഞു പൊട്ടിച്ചിരിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. 

പള്‍സര്‍ സുനി മുന്‌കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനാല്‍ കേസ്‌ കോടതിയില്‍ എത്തുന്നതിനു മുമ്പ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്യാനാണ്‌ പോലീസിന്റെ നീക്കം. ഇയാളെ കുറിച്ചുളള വ്യക്തമായ വിവരം പോലീസിനു ലഭിച്ചുവെന്നാണ്‌ സൂചന.

സിനിമാ നിര്‍മാണ കമ്പനിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി.യായ മാര്‍ട്ടിനാണ്‌ സംഭവത്തിനു ഒത്താശ ചെയ്‌തു കൊടുത്തത്‌. പണത്തിനു വേണ്ടിയാണ്‌ നടിയുടെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നു മാര്‍ട്ടിന്‍ പോലീസിനോട്‌ സമ്മതിച്ചു. 

സംഭവം നടന്ന രാത്രിയില്‍ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ നിന്നും പോലീസ്‌ മൊഴിയെടുക്കുമ്പോള്‍ അവിടെയെതതിയ നിര്‍മാതാവിന്റെ ഫോണില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സുനിലിന്റെ മൊബൈലില്‍ വിളിച്ചിരുന്നു. പിറ്റേന്നു സുനില്‍ ഈ ഫോണ്‍ കറുകുറ്റിയിലെ അബിഭാഷകനെ ഏല്‍പ്പിച്ചാണ്‌ കടന്നുകളഞ്ഞത്‌. മുന്‍കൂര്‍ ജാമ്യാപേക്ഷക്കു വേണ്ട വക്കാലത്തിലും പ്രതി ഒപ്പിട്ടതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ആലുവ മജിസ്‌ട്രേട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു.

അതിക്രമത്തിനു ശേഷം ഈ ഫോണിലേക്കു വിളിച്ച സുനിയുടെ മൂന്നു സുഹൃത്തുക്കളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കല്‍ നിന്നും പണം വാങ്ങിയ സുനില്‍ പിന്നീട്‌ കൊല്ലത്തേക്കാണ്‌ പോയതെന്ന്‌ പോലീസ്‌ പറയുന്നു.

 നടിയെ കാക്കനാട്ട്‌ വാഴക്കാലയില്‍ മോചിപ്പിച്ച സുനിലും കൂട്ടാളികളും നഗരത്തിലെ ഫ്‌ളാറ്റില്‍ തങ്ങി പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതിനിടയിലാണ്‌ നിര്‍മാതാവിന്റെ ഫോണില്‍ പോലീസിനോട്‌ സംസരിക്കേണ്ടി വന്നത്‌. അപ്പോള്‍ തന്നെ ഫോണ്‍ ഓഫ്‌ ചെയ്‌ത്‌ ഒളിവില്‍ പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയു പോലീസ്‌ സംഘം ആലുവ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക