Image

ആപി 35-മത് വാര്‍ഷിക സമ്മേളനം ന്യൂജേഴ്‌സിയില്‍ ജൂണ്‍ 21 മുതല്‍

പി.പി.ചെറിയാന്‍ Published on 21 February, 2017
ആപി 35-മത് വാര്‍ഷിക സമ്മേളനം ന്യൂജേഴ്‌സിയില്‍ ജൂണ്‍ 21 മുതല്‍
ന്യൂജേഴ്‌സി: ഇന്ത്യന്‍ ഡോക്ടരമാരുടെ ഏറ്റവും വലിയ സംഘടനയായ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപി) ന്റെ മുപ്പത്തി അഞ്ചാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂണ്‍ 21 മുതല്‍ 25 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ ഹാറാസ്കണ്വന്‍ഷന്‍ സെന്ററില്‍നടക്കും.

സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് അടക്കമുള്ള നേതാക്കളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി പ്രസിഡന്റ് ഡോ. അജയ് ലോധയും മറ്റു ഭാരവാഹികളും അറിയിച്ചു.

ആരോഗ്യ സംരക്ഷണരംഗം ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുമെന്നും , വിവിധ ചികിത്സാ രീതികളെ ഏകോപിപ്പിക്കുന ഇന്റഗ്രേറ്റഡ മെഡിസിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ധേഹം പരഞ്ഞു.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ എല്ലാ ഡോക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും, രജിസ്‌ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കണ്‍വന്‍ഷന്‍ ചെയര്‍ ഡോ.രാജ് ഭയാനി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aapiconvention.org, www. aapiusa.org
ആപി 35-മത് വാര്‍ഷിക സമ്മേളനം ന്യൂജേഴ്‌സിയില്‍ ജൂണ്‍ 21 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക