Image

1000 രൂപയുടെ പുതിയ സീരിസ്‌ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌

Published on 21 February, 2017
1000 രൂപയുടെ പുതിയ സീരിസ്‌ നോട്ടുകള്‍  ഉടന്‍ വിതരണത്തിനെത്തുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌


ന്യൂദല്‍ഹി: 1000 രൂപയുടെ പുതിയ സീരിസിലുള്ള നോട്ടുകള്‍ ഉടന്‍ തന്നെ വിതരണത്തിനായി എത്തുമെന്ന്‌ ആര്‍.ബി.ഐ. പുതിയ നോട്ടിന്റെ അച്ചടി ആരംഭിച്ച്‌ കഴിഞ്ഞെന്നും വൈകാതെ തന്നെ നോട്ട്‌ ജനങ്ങളിലേക്ക്‌ എത്തിക്കാനാകുമെന്നും ആര്‍.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയതു.

നേരത്തെ തന്നെ പുതിയ സീരീസിലുള്ള 1000 രൂപയുടെ അച്ചടി ആരംഭിച്ചിരുന്നു. ജനുവരിയില്‍ പുതിയ നോട്ട്‌ പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്‌. 

എന്നാല്‍ 500 രൂപ നോട്ടിന്റെ ആവശ്യകത കൂടിയതും കൂടുതല്‍ അച്ചടി അതിന്‌ വേണ്ടി വന്നതുമാണ്‌ 1000 രൂപയുടെ പുതിയ നോട്ടുകള്‍ എത്താന്‍ താമസിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം 1000 രൂപയുടെ നോട്ട്‌ എന്ന്‌ വിപണിയിലെത്തുമെന്ന കാര്യം ഇദ്ദേഹം വ്യക്തമാക്കിയില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക