Image

എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ മുഖ്യമന്ത്രി

Published on 21 February, 2017
എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാം നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്‌ഠ ഭാഷ പദവികൊണ്ടു കാര്യമില്ല. 

ഭാഷ ഇല്ലാതായിപ്പോകുക എന്ന ആപത്ത്‌ നമ്മുടെ ഭാഷയ്‌ക്ക്‌ വന്നുകൂടരുതെന്നും മലയാള മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷ ദിനാഘോഷം ഉദ്‌ഘാടനം ചെയ്‌തു മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭാഷ ഉപയോഗിക്കാനുള്ള അവകാശം ഏറ്റവും കുറച്ച്‌ ഉപയോഗിക്കുന്നവര്‍ മലയാളികളാണെന്നും പിണറായി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക