പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനൊരുങ്ങുകയാണ് ഭാവന. ആദം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ദിവസം തന്നെ ആരംഭിക്കും. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിയും ശശികുമാറും ഒന്നിച്ച മാസ്‌റ്റേഴ്‌സിന്റെ തിരക്കഥ ഒരുക്കിയത് ജിനുവാണ്. കേരളത്തിലും സ്‌കോട്ട്‌ലന്റിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ കേരളത്തിലെ ഷെഡ്യൂളാണ് വരുന്ന ദിവസം തന്നെ ആരംഭിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ ഭാവനയ്ക്ക് തുടക്കത്തില്‍ വിമുഖത ഉണ്ടായിരുന്നതായി സംവിധായകന്‍ പറഞ്ഞു. ധൈര്യസമേതം സിനിമ ചെയ്യാന്‍ നിരവധി സുഹൃത്തുക്കള്‍ പറഞ്ഞതോടെയാണ് നടി വീണ്ടും അഭിനയരംഗത്തേക്ക് എത്താന്‍ തീരുമാനിച്ചത്.
ശ്യാമപ്രസാദ് ഒരുക്കിയ ഇവിടെ എന്ന ചിത്രത്തിന് ശേഷം പൃഥ്വിയും ഭാവനയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷമാണ് പൃഥ്വിരാജിന്. നരേനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ അഭിനയിക്കുന്നത്.