Image

തന്നെ പള്‍സര്‍ സുനിയാക്കി ദിലീപിനെ ലക്ഷ്യം വെക്കുന്നു: റിയാസ് ഖാന്‍

Published on 21 February, 2017
തന്നെ പള്‍സര്‍ സുനിയാക്കി ദിലീപിനെ ലക്ഷ്യം വെക്കുന്നു: റിയാസ് ഖാന്‍
തന്റെ ചിത്രം പള്‍സര്‍ സുനിയുടേതെന്ന രീതിയില്‍ പ്രചരിപ്പിച്ച് നടന്‍ ദീലീപിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ റിയാസ് ഖാന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിലെ അത്ര വ്യക്തമല്ലാത്ത തന്റെ മുഖം വട്ടമിട്ടു കാണിച്ചാണ് അത് പള്‍സര്‍ സുനിയാണെന്നും ഇയാള്‍ ദിലീപ് ഫാന്‍സിന്റെ സംസ്ഥാന ഭാരവാഹിയാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

ഫാന്‍സ് അസോസിയേഷന്റെ ആലപ്പുഴ മീറ്റിംഗിന്റെ ഫോട്ടോയായിരുന്നു അത്. ആ ഫോട്ടോ വൈറലായതോടെ പള്‍സര്‍ സുനി എന്ന് തെറ്റിദ്ധരിച്ച് പലരും തന്നെ കൈയേറ്റം ചെയ്യുമോയെന്നു താന്‍ ഭയപ്പെടുന്നതായും വിവിധ ചാനലുകളോട് റിയാസ്ഖാന്‍ വെളിപ്പെടുത്തി. മറ്റു ചിലര്‍ അതിനിടെ പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ് ഖാനാണെന്നും പറഞ്ഞ് പരത്താന്‍ ശ്രമം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക