സംവിധായകന്‍ വേണുവിന്റെ ചിത്രത്തില്‍ മംമ്ത മോഹന്‍ ദാസും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്ന് മംമ്ത പറയുന്നു.
ഒരു കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഇതുവരെ താന്‍ ചെയ്ത ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് പുതിയ ചിത്രമെന്നും മംമ്ത പറഞ്ഞു. ഒപ്പം വേണുവിന്റെ വര്‍ക്കുകള്‍ ഏറെ ഇഷ്ടപ്പെടുന്ന തന്റെ പ്രിയ ചിത്രങ്ങളിലൊന്നാണ് അദ്ദേഹം സംവിധാനം ചെയ്ത മുന്നറിയിപ്പെന്നും മംമ്ത പറയുന്നു.