Image

സാന്ത്വനം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സമര്‍പ്പിക്കുന്ന സഹായ പദ്ധതി

Published on 21 February, 2017
സാന്ത്വനം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സമര്‍പ്പിക്കുന്ന സഹായ പദ്ധതി

      ലണ്ടന്‍: പുതുതായി ചുമതല ഏറ്റെടുത്ത യുക്മ നാഷണല്‍ കമ്മിറ്റി സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി അടിയന്തര പ്രധാന്യത്തോടെ യുകെ മലയാളികള്‍ക്കായി കൊണ്ടുവന്ന സഹായ പദ്ധതിയാണ് യുക്മ സാന്ത്വനം. ഈ പദ്ധതി അനുസരിച്ച് യുകെയില്‍ മരണമടയുന്ന അര്‍ഹരായ മലയാളികളുടെ സംസ്‌കാര ചടങ്ങിന് ആവശ്യമായതോ, ഭൗതിക ശരീരം കേരളത്തില്‍ എത്തിക്കുന്നതിനോ വേണ്ട നടപടി ക്രമങ്ങളിലും സാന്പത്തിക ആവശ്യങ്ങളിലും യുക്മ പൂര്‍ണമായും ഉത്തരവാദിത്വം ഏറ്റെടുക്കും. ഈ ആവശ്യങ്ങള്‍ക്കായി യുക്മയുടെ സാന്പത്തിക സഹായമായി ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്ന തുക 2500 പൗണ്ട് ആണ്. യുക്മയുടെ 201719 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ തന്നെ നാഷണല്‍ കമ്മിറ്റിഅംഗങ്ങളില്‍ നിന്നും മാത്രമായി 2500 പൗണ്ട് സമാഹരിക്കുകയും പദ്ധതി ഔപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തു.

പദ്ധതി തുടര്‍ന്നുകൊണ്ടു പോകുന്നതിനും യുകെയിലെ മുഴുവന്‍ മലയാളികളുടെയും യുക്മ അംഗ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണവും പങ്കാളിത്തവും യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. 

മുന്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ചെയര്‍മാനായി യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായരുടെ സഹായത്തോടെയാണ് യുക്മ സാന്ത്വനം പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. യുക്മയുടെ എല്ലാ റീജണുകളില്‍ നിന്നും അംഗ സംഘടനകളില്‍ നിന്നും ഉള്ള അംഗങ്ങള്‍ക്കും യുക്മക്ക് പ്രാതിനിത്യമില്ലാത്ത ഇടങ്ങളില്‍ നിന്ന് അസോസിയേഷനുകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ ഈ കാരുണ്യ സ്പര്‍ശത്തിന്റെ പ്രചാരകരാകുന്നതിനോ, ഭാഗഭാക്കാകുന്നതിനോ അവസരമുണ്ട്. യുകെയിലെ എല്ലാ മലയാളികളും പദ്ധതിയുമായി സഹകരിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം അഭ്യര്‍ഥിച്ചു.

യുക്മ ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മുഖേന കൂടുതല്‍ കരുതല്‍ ധനം ശേഖരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യക്കാരെ സഹായിക്കുന്നതിന് കമ്മിറ്റിയുടെ അനുമതിയോടെ തുക വിനിയോഗിക്കുന്നതിനുമാണ് യുക്മ ആലോചിക്കുന്നത്. 

കമ്മിറ്റിയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ santhwanam.ukma@gmail.com ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. 

വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ 07403223066, റോജിമോന്‍ വര്‍ഗീസ് 07883068181.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക