Image

ബ്രിസ്‌കയുടെ സര്‍ഗോത്സവവും കലാസന്ധ്യയും 25ന്

Published on 21 February, 2017
ബ്രിസ്‌കയുടെ സര്‍ഗോത്സവവും കലാസന്ധ്യയും 25ന്
 ലണ്ടന്‍: ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ സര്‍ഗോത്സവവും കലാസന്ധ്യയും ഫെബ്രുവരി 25ന് (ശനി) സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ അരങ്ങേറും. രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെ നാല് സ്‌റ്റേജുകളിലായാണ് മത്സരങ്ങള്‍. 

ബ്രിസ്‌റ്റോളിലെ കലാമേളയ്ക്ക് പുതിയ മട്ടും ഭാവവും നല്‍കിയാണ് ഈ വര്‍ഷം ബ്രിസ്‌ക കലാമേളയെ സര്‍ഗോത്സവമായി അണിയിച്ചൊരുക്കുന്നത്. വാശിയേറിയ മത്സരങ്ങളാകും ഇക്കുറിയും അരങ്ങേറുക. കളറിംഗ്, പെയിന്റിംഗ് മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത മത്സരങ്ങള്‍ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്‌ക കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാര്‍ഥികളെ വേര്‍തിരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി അഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കാം. അഞ്ച് പൗണ്ടാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ്.

രാവിലെ നടക്കുന്ന മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും. ബ്രിസ്‌റ്റോളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ ബ്രിസ്‌ക സര്‍ഗോത്സവത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കും. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ഒരുക്കുന്നുണ്ട്.

സര്‍ഗോത്സവത്തിന് ഇനിയും പേരുകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് മാനുവല്‍ മാത്യുവും ബ്രിസ്‌ക ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ ലോനപ്പനും സന്ദീപ് കുമാറും അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ ലോനപ്പന്‍ 07809294312, സന്ദീപ് കുമാര്‍ 07412653401 .

റിപ്പോര്‍ട്ട്: ജെഗി ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക