Image

ലിറ്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് 201617ല്‍ മലയാളി പെണ്‍കുട്ടിക്ക് ചരിത്ര നേട്ടം

Published on 21 February, 2017
ലിറ്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് 201617ല്‍ മലയാളി പെണ്‍കുട്ടിക്ക് ചരിത്ര നേട്ടം


      ലണ്ടന്‍: ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്േറ സഹകരണത്തോടെ നടത്തിയ മിസ് ചാരിറ്റി ഹാര്‍ട്ട് ബ്യൂട്ടി പേജന്റ് 201617 മല്‍സരത്തില്‍ ലിറ്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് ഗ്രൂപ്പില്‍ ലിറ്റില്‍ മിസ് ഗ്ലോസ്റ്റര്‍ ആയി മല്‍സരിച്ച ഗ്ലോസ്റ്ററിലെ സിയന്‍ ജേക്കബ് എന്ന ആറു വയസുകാരി ചരിത്ര നേട്ടം കുറിച്ചു. 

സ്റ്റാഫ് ഫോര്‍ഡില്‍ നടന്ന ചാരിറ്റി ബ്യൂട്ടി ഇവന്റില്‍ യുകെ റീജണ്‍ മല്‍സരത്തില്‍ പങ്കെടുത്ത അഞ്ച് മല്‍സരാര്‍ഥികളെ മറികടന്നാണ് സിയന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി ഇതില്‍ വിജയിയാവുന്നത്.

മൂന്ന് ഡ്രസ് റൗണ്ട് കൂടാതെ ഇന്റര്‍വ്യൂ റൗണ്ട് എന്നിവ അടങ്ങിയ നാല് മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളുടെ ലിറ്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് വിഭാഗത്തിലാണ് സിയന്‍ ജേക്കബ് പങ്കെടുത്തത്. ബ്രിട്ടീഷ് ചാരിറ്റിയുടെ ലോഗോ പതിച്ച വേഷം ധരിച്ചായിരുന്നു ആദ്യ റൗണ്ട്. ഏതെങ്കിലും ചാരിറ്റി കടയില്‍ നിന്നും വാങ്ങിയ വസ്ത്രം ധരിച്ചുകൊണ്ടുള്ള റൗണ്ടായിരുന്നു രണ്ടാമത്തെ ചാരിറ്റി ഷോപ്പ് റൗണ്ട്. ഇതു തെളിയിക്കാന്‍ ചാരിറ്റി ബില്ല് തെളിവായി കാണിക്കണം. സിയന്റെ അമ്മ രശ്മി മനോജ് തുന്നിയ വസ്ത്രം ആയിരുന്നു ഈവിനിംഗ് ഗ്ലിറ്റ്‌സ് ആന്‍ഡ് ഗ്ലാമര്‍  മൂന്നാമത്തെ റൗണ്ടില്‍ അണിഞ്ഞത്. 

അഞ്ചുപേരടങ്ങിയ ഇന്റര്‍വ്യൂവില്‍ സിയന്റെ പ്രവര്‍ത്തന മേഖലകളായ സ്‌കൂള്‍, ചാരിറ്റി ഫണ്ട് റെയ്‌സിംഗ് പ്രവര്‍ത്തനം, വീഡിയോ ആല്‍ബം, എക്‌സ്ട്ര ആക്റ്റിവിറ്റികള്‍ എന്നിവയില്‍ ഊന്നിയ ചോദ്യങ്ങള്‍ക്ക് സിയന്റെ ഉത്തരങ്ങള്‍ ചോദ്യകര്‍ത്താക്കളെ അന്പരപ്പിച്ചു കളഞ്ഞു. സിയന്‍ നടത്തിയ നാല്പത്തിയേഴ് ചാരിറ്റി പ്രമോഷന്‍ പരിപാടികളും മോഡലിംഗിന്റെ പോര്‍ട്ട് ഫോളിയോയും (ജീൃളേീഹശീ) പോയിന്റ് നേടാന്‍ സഹായകമായി. ഒപ്പം ബ്രിട്ടീഷ് മലയാളി പത്രത്തില്‍ സിയനെക്കുറിച്ചു വന്ന വാര്‍ത്ത എക്ട്ര ബോണസ് പോയിന്റ് നേടി കൊടുത്തു. 

ഫെബ്രുവരി 25ന് നടക്കുന്ന കാര്‍ണിവല്‍ ക്വീന്‍ ഇന്റര്‍നാഷണലില്‍ ഹഡര്‍സ്ഫീല്‍ഡ് ആഫ്രിക്കന്‍ കരീബിയന്‍ കള്‍ച്ചറല്‍ ട്രസ്റ്റിനുവേണ്ടി മിനി കാര്‍ണിവല്‍ ക്വീന്‍ ഗ്ലോസ്റ്റര്‍ ഷെയര്‍ ആയും സിയന്‍ മല്‍സരിക്കുന്നു. 

ഗ്ലോസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് െ്രെപമറി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സിയന്‍ മോഡലിംഗ്, ഡാന്‍സ്, അഭിനയം, സംഗീതം എന്നിവയില്‍ മുന്നേറുവാനാണ് താത്പര്യം. മോഡലിംഗ് കന്പനിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സിയന് നിരവധി മോഡലിംഗ് രംഗത്ത് മികച്ച ഓഫറുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലെ, മോഡേണ്‍, ടാപ്പ്, ഇന്ത്യന്‍, ക്ലാസിക്കല്‍ എന്നീ ഡാന്‍സുകള്‍ അഭ്യസിക്കുന്നതൊടൊപ്പം ഈ കൊച്ചു മിടുക്കി കര്‍ണാടക സംഗീതവും പഠിക്കുന്നുണ്ട്. കനേഷ്യസ് അത്തിപ്പൊഴിയുടെ ഓണനിലാവ് എന്ന വീഡിയോ ആല്‍ബത്തിലെ മുഖ്യകഥാപാത്രമായും ഈ കൊച്ചു മിടുക്കി വേഷമിട്ടിരുന്നു.

ചേര്‍ത്തല സ്വദേശികളായ ഗ്ലോസ്റ്ററില്‍ താമസിക്കുന്ന മനോജ് ജേക്കബിന്േ!റയും രശ്മിയുടെയും മകളാണ് സിയന്‍. സഹോദരന്‍ ജേക്കബ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക